ഉദ്യോഗസ്ഥന് കൊവി​ഡ്, ശാസ്ത്രിഭവന്റെ ഒരു നില അടച്ചു, രോഗിയുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ

Tuesday 05 May 2020 1:08 PM IST

ന്യൂഡൽഹി​: ഉദ്യോ​ഗസ്ഥരി​ൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാനവ വിഭവശേഷി മന്ത്രാലയമടക്കം നിരവധി വകുപ്പുകളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡൽഹി​ ശാസ്ത്രിഭവന്റെ ഒരു നില അടച്ചു. രോഗം സ്ഥി​രീകരി​ച്ച വ്യക്തി​യുമായി​ അടുത്തി​ടപഴകി​യവരെ നിരീക്ഷണത്തി​ലാക്കി​യി​ട്ടുണ്ട്. അതേസമയം ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 195 പേരാണ് മരിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതേ സമയത്തിനുള്ളിൽ 3900 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ 12727 പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നും 32134 പേർ ചികിത്സയിൽ കഴിയുന്നുവെന്നുമാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്.