കെ.എസ്. ആർ.ടി.സി ജീവനക്കാർ പ്രതിഷേധിച്ചു
Wednesday 06 May 2020 12:20 AM IST
തിരുവനന്തപുരം:ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിനെതിരെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘ് പ്രവർത്തകർ വിവിധ ഡിപ്പോകൾക്കു മുന്നിൽ പ്രതിഷേധിച്ചു. നഗരത്തിൽ ട്രാൻസ്പോർട്ട് ഭവൻ, കിഴക്കേകോട്ട, പേരൂർക്കട, വികാസ് ഭവൻ, പാപ്പനംകോട് വർക്ക് ഷോപ്പ്, പാപ്പനംകോട് ഡിപ്പോ സഹിതം ജില്ലയിലെ 22 യൂണിറ്രുകളിൽ പ്രതിഷേധം നടത്തി.