കൊവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ചെന്ന് ഇറ്റലി
Thursday 07 May 2020 12:05 AM IST
റോം: ഇസ്രായേലിന് പിന്നാലെ കൊവിഡ് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും. ആൻ്റിബോഡി ഉപയോഗിച്ച് വികസിപ്പിച്ച മരുന്ന് എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്നും വൈറസിനെ നിർവീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാർത്താ ഏജൻസി അൻ സ റിപ്പോര്‍ട്ട് ചെയ്തു. റോമിലെ സ്പല്ലാൻസാനി ആശുപത്രിയിലായിരുന്നു വാക്സിന്‍ പരീക്ഷണം. ഇനി പരീക്ഷണത്തിൻ്റെ നിർണായക ഘട്ടമാണെന്നും വേനൽക്കാലത്തിന് ശേഷം മനുഷ്യരിൽ നേരിട്ട് പരീക്ഷിക്കുമെന്നും വാക്‌സിൻ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിൻ്റെ സി.ഇ.ഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി. വൈറസിനെതിരെ പ്രവർത്തിക്കുന്ന ആൻ്റിബോഡി കണ്ടെത്തിയതായി ഇസ്രയേലും അവകാശപ്പെട്ടിരുന്നു.