അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി ഓവർസിയർക്ക് ഷോക്കേറ്റു

Thursday 07 May 2020 2:59 AM IST

വർക്കല: ഇലക്ട്രിക്ക് പോസ്റ്രിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി പാലച്ചിറ വൈദ്യുതി സെക്‌ഷൻ ഓഫീസിലെ ഓവർസിയറായ പൂന്തുറ സ്വദേശി മുരുകന് ( 50) ഷോക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ ചെറുന്നിയൂർ അമ്പിളിച്ചന്ത കുരിശടിക്ക് സമീപം അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് 11 കെ.വി ലൈനിൽ നിന്നും ഷോക്കേറ്റത്. പോസ്റ്റിൽ കുടുങ്ങിക്കിടന്ന മുരുകനെ കെ.എസ്.ഇ.ബി. ജീവനക്കാരും നാട്ടുകാരും ചേർന്ന് താഴെയിറക്കി പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.