മണ്ഡലം പ്രസിഡന്റിനെ അറിയിച്ചില്ല, കിറ്റ് വിതരണം ചെയ്യാനെത്തിയ ഡി.സി.സി പ്രസിഡന്റിനെ തടഞ്ഞു

Thursday 07 May 2020 2:59 AM IST

പാറശാല: തന്നെ അറിയിക്കാതെ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനെ മണ്ഡലം പ്രസിഡന്റ് തടഞ്ഞു. പരശുവയ്ക്കൽ മണ്ഡലം പ്രസിഡന്റ് പെരുവിള രവിയാണ് ഡി.സി.സി പ്രസിഡന്റിനെ കൊറ്റാമത്തുവച്ച് വഴിയിൽ തടഞ്ഞത്. കോൺഗ്രസ് പതാകയുമേന്തി മുദ്രാവാക്യം വിളിച്ച് കാറിന് മുന്നിൽ രവി കിടന്നതോടെ നെയ്യാറ്റിൻകര സനൽ നടന്നുപോയാണ് യോഗത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗണിനെ തുടർന്ന് കോൺഗ്രസ് സംഘടിപ്പിച്ച ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നെയ്യാറ്റിൻകര സനൽ.