ഓൺലൈൻ കാർഷിക വിപണിയുമായി പി.സി.ജോർജ്

Friday 15 May 2020 12:15 AM IST

കോട്ടയം: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനും ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും പൂഞ്ഞാറിൽ ഓൺലൈൻ വിപണിയുമായി പി.സി.ജോർജ് എം.എൽ.എ രംഗത്ത് .'കാർഷിക വിപണി 'എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലൂടെയാണ് ഈ ശ്രമം.

പൂഞ്ഞാറിലെ ഒമ്പത് പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകളുടെയും മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെയും വിപണനം വീടുകളിലിരുന്നു ചെയ്യവുന്ന സം വിധാനമാണ് ലക്ഷ്യമിടുന്നത്. കൃഷി വകുപ്പുമായി ചേർന്ന് പഞ്ചായത്ത് തല മാർക്കറ്റുകൾ ശക്തിപ്പെടുത്തുക, കൃഷിക്കാവശ്യമായ വായ്പ ലഭ്യമാക്കുക,ന്യായ വിലയ്ക്ക് വിത്തും വളവും നൽകുക, വിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ആദ്യമായാണ് ഒരു എം.എൽ.എ ഓൺലൈൻ വിപണിക്ക് രൂപം നൽകുന്നത് .