ചിരിമങ്ങി ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തൊഴിലാളികൾ

Friday 15 May 2020 5:18 AM IST

കടയ്ക്കാവൂർ: കൊവിഡ് 19മായി ബന്ധപ്പെട്ട് ലോക്ക് ഡൗണിൽ അധികമാരും ശ്രദ്ധിക്കാത്തതും എന്നാൽ വളരെയധികം ദു‌രിതമനുഭവിക്കുന്ന ഒരു വിഭാഗമാണ് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തൊഴിലാളികളും അനുബന്ധ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും.

മാർച്ച്, ഏപ്രിൽ, മേയ്, ആഗസ്റ്റ്, സെപ്തംബർ എന്നീ മാസങ്ങളിലാണ് കേരളത്തിൽ വിവാഹങ്ങൾ കൂടുതലായി നടക്കുന്നത്. ലോക്ക്ഡൗൺ ആയതിനാൽ എല്ലാ വിവാഹങ്ങളും പത്തിനകം ആൾക്കാരെ ഉൾപ്പ്പെടുത്തി നടത്തിയതിനാൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിൽ നഷ്ടമായതോടെ പട്ടിണിയിലായി.

ലോക്ക് ഡൗൺ കഴിഞ്ഞാൽ മറ്റ് മേഖലയിലുള്ള ജീവനക്കാർക്ക് അവരവരുടെ മേഖലയിലേക്ക് തിരികെ പോകാൻ കഴിയും. എന്നാൽ കേരളത്തിൽ വിവാഹം പോലുള്ള ചടങ്ങുകൾക്ക് സർക്കാർ നിയന്ത്രണമുള്ളതിനാൽ ഇനിയുള്ള പല മാസങ്ങളിലും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവനക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് അനുബന്ധ തൊഴിലായ എഡിറ്റിംഗ്, ഡിസൈനിംഗ്, പ്രിന്റിംഗ്, മേഖലയിൽ ഉള്ളവരും പട്ടിണിയിലാണ്.