ലോക്ക് ഡൗൺ ലംഘനം: 41 കേസ്, 56 അറസ്റ്റ്
Friday 15 May 2020 12:07 AM IST
ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 60 കേസുകൾ രജിസ്റ്റർ ചെയ്തു. 84 പേർ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റിലായി. അനധികൃതമായി മണൽ കടത്തിയത് ഉൾപ്പെടെ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 22 വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ 21,000 രൂപ പിഴ ഈടാക്കി. കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് നാല് കേസുകളിലായി 24 പേർക്കും ചാരായം നിർമ്മാണത്തിന് മൂന്ന് കേസുകളിൽ ഏഴു പേർക്കും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 31 പേർക്കും എതിരെ കേസെടുത്തു.