പൊലീസ് വാഹനത്തിനു പിന്നിൽ ടിപ്പറിടിച്ച് പൊലീസ് ഓഫീസർക്ക് പരിക്ക്

Thursday 14 May 2020 11:32 PM IST

ഇരിട്ടി: പൊലീസ് വാഹനത്തിനു പിന്നിൽ ടിപ്പർ ലോറിയിടിച്ച് പൊലീസ് ഓഫീസർക്ക് പരിക്കേറ്റു. ഇരിട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ റഷീദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഇരിട്ടിയിലെ പ്രഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഇരിട്ടി പൊലീസ് സ്റ്റേഷനു സമീപം പൊതുമരാമത്തു വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു അപകടം. സ്റ്റേഷനിൽ നിന്നും ഇരിട്ടി ടൗണിലേക്ക് വരികയായിരുന്ന പൊലീസ് വാഹനത്തിനു പിന്നിൽ കരിങ്കൽ പൊടി കയറ്റി ഇരിട്ടി ഭാഗത്തേക്ക് തന്നെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ പൊലീസ് വാഹനത്തിന്റെ പിൻഭാഗവും ടിപ്പറിന്റെ മുൻ ഭാഗവും തകർന്നു.

അപകടത്തിൽ പെട്ട പൊലീസ് ജീപ്പും ടിപ്പർ ലോറിയും