യൂത്ത് കോൺഗ്രസ് കുത്തിയിരിപ്പ് സമരം

Friday 15 May 2020 1:23 AM IST

തൃശൂർ : കൊവിഡ് സുരക്ഷാ മാനദണ്ഡം ലംഘിച്ച മന്ത്രി മൊയ്തീനെ ക്വാറന്റൈൻ ചെയ്യണമെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി.എം.ഒ ഓഫീസിൽ കുത്തിയിരിപ്പു സമരം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ. ജെ. ജനീഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുബിൻ, അഭിലാഷ് പ്രഭാകർ, വൈശാഖ് നാരായണ സ്വാമി, ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ എന്നിവർ നേതൃത്വം നൽകി.