ഇസ്രായേലിൽ ഐക്യ സർക്കാരിന്റെ സത്യപ്രതിജ്ഞ മാറ്റി

Saturday 16 May 2020 2:38 AM IST

ISRAEL

ജറുസലേം: ഇസ്രായേലിൽ നാളെ നടത്താനിരുന്ന നെതന്യാഹു-ഗാ​ന്റ്വ ഐക്യ സർക്കാരിന്റെ സത്യപ്രതിജ്ഞ മാറ്റി. മന്ത്രിസഭയിലെ ലി​കു​ഡ് പാ​ർട്ടി പ്രതിനിധികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്. ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ ഐക്യ സർക്കാർ രൂപീകരിക്കാൻ ഏപ്രിൽ 21നാണ് ലി​കു​ഡ് പാ​ർട്ടിയുടെ ബെഞ്ചമിൻ നെതന്യാഹുവും ബ്ലൂ ​ആ​ൻഡ് വൈ​റ്റ് പാ​ർട്ടി​യുടെ ബെ​ന്നി ഗാ​ന്റ്വും ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വർഷം പ്രധാനമന്ത്രി പദവിയിൽ തുടരും. ശേഷമുള്ള ഒന്നര വർഷം ഗാ​ന്റ്വ പ്രധാനമന്ത്രിയാകും. നിലവിൽ പ്രതിരോധമന്ത്രി പദം ഗാ​ന്റ്വ വഹിക്കും. ക​ഴി​ഞ്ഞ ഏ​പ്രി​ൽ, സെ​പ്​​തം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ത​ന്യാ​ഹു​വി​​ന്റെ പാ​ർ​ട്ടി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെട്ടി​രു​ന്നു. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ്​ കേവല ഭൂരിപക്ഷത്തിനു വേണ്ടത്​. 33 സീറ്റ്​ നേടിയ ബ്ലൂ ആൻഡ് വൈറ്റ്​ പാർട്ടിയാണ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി.