വുഹാനിൽ 30 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തി
Friday 15 May 2020 7:57 PM IST
ബീജിംഗ്: വുഹാനിൽ 30 ലക്ഷത്തോളം ആളുകളെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതായി ചൈനീസ് വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ മുഴുവൻ ആളുകളിലും പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.ഒരു കോടിയാണ് വുഹാനിലെ ജനസംഖ്യ.
കൊവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ വീണ്ടും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് മുഴുവൻ ജനങ്ങളേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഭരണകൂടം അറിയിച്ചത്. രോഗലക്ഷണങ്ങളില്ലാത്തവരെയും പരിശോധിക്കുന്നുണ്ട്. ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണിത്.
ആദ്യഘട്ടത്തിൽ വുഹാൻ ഉൾപ്പെട്ട ഹുബെയ് പ്രവിശ്യയിലായിരുന്നു കൊവിഡ് ബാധ രൂക്ഷമായി കാണപ്പെട്ടത്. ഇപ്പോൾ ജിലിൻ, ലിയോഗിംഗ്, ഹെയ്ലോംഗ്ജിയാംഗ് എന്നീ പ്രവിശ്യകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.