നിർദ്ധന കുടുംബത്തിന് സഹായമെത്തിച്ചില്ലെന്ന്

Saturday 16 May 2020 12:02 AM IST

പൊൻകുന്നം : ഹോം ക്വാറന്റൈനിൽ കഴിയുന്ന നിർദ്ധന കുടുംബത്തിന് സഹായം നൽകാൻ ചിറക്കടവ് ഗ്രാമപഞ്ചായത്ത് തയ്യാറായില്ലെന്ന് പഞ്ചായത്തംഗത്തിന്റെ പരാതി. ഒന്നാം വാർഡിൽ പാട്ടുപാറ കോളനിയിലെ കുടുംബത്തിനാണ് സഹായം നിഷേധിച്ചത്. തുടർന്ന് പഞ്ചായത്തംഗം മോളിക്കുട്ടി തോമസിന്റെ നേതൃത്വത്തിൽ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ എത്തിച്ച് നൽകി. തഹസിൽദാരുമായി ബന്ധപ്പെട്ടപ്പോൾ കുടുംബത്തിന് സഹായം ലഭ്യമാക്കാൻ നിർദേശിച്ചെങ്കിലും പഞ്ചായത്ത് അധികൃതർ നിസംഗത തുടർന്ന സാഹചര്യത്തിലാണ് സ്വന്തമായി സാധനങ്ങൾ എത്തിച്ച് നൽകിയതെന്ന് മോളി പറഞ്ഞു.