കൊവിഡിനെതിരെ കാർട്ടൂൺ മതിൽ ഇന്ന്
Saturday 16 May 2020 12:03 AM IST
കോട്ടയം : കൊവിഡിനെതിരായ ജനകീയ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ന് കാർട്ടൂൺ മതിൽ ഉയരും. 'ബ്രേക്ക് ദ ചെയിൻ ' പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാഡമിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്ത് പൊതുമരാമത്ത് വകുപ്പിന്റെ മതിലിൽ നടക്കുന്ന കാർട്ടൂൺ രചനയിൽ 13 കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും.
രാവിലെ 10ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.