ഇന്ത്യയ്‌ക്ക് ലോക ബാങ്കിന്റെ 100 കോടി ഡോളർ വായ്‌പ

Saturday 16 May 2020 2:24 AM IST

WORLDBANK

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കാനായി ലോക ബാങ്ക് 100 കോടി ഡോളർ വായ്‌പ ഇന്ത്യയ്‌ക്ക് അനുവദിച്ചു. ഇതിൽ 75 കോടി ഡോളർ (ഏകദേശം 5,600 കോടി രൂപ) കേന്ദ്രം മാർച്ചിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജ്‌ന പ്രകാരം പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ വിതരണത്തിനും മറ്റുമായി ഉടൻ ലഭിക്കും. ബാക്കി 25 കോടി ഡോളർ (1900 കോടി രൂപ) ജൂലായ്ക്ക് ശേഷം സംസ്ഥാന സർക്കാരുകൾ വഴി പ്രാദേശിക തലത്തിൽ വിനിയോഗിക്കാൻ നൽകും. നേരത്തെ ആരോഗ്യമേഖലയ്‌ക്കായി ലോക ബാങ്ക് നൂറു കോടി ഡോളർ അനുവദിച്ചിരുന്നു.

18.5 വർഷമാണ് തിരിച്ചടവ് കാലാവധി.