തേജസിന് നല്ലകാലം വരുന്നു തദ്ദേശീയ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ

Saturday 16 May 2020 2:29 AM IST
TEJAS JET

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ 'ആത്മനിർഭർ ഭാരത് അഭിയാൻ" പ്രഖ്യാപനത്തിന് പിന്നാലെ തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. കൂടുതൽ തേജസ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കുമെന്നാണ് സൂചന. 114 കോംപാറ്റ് വിമാനങ്ങൾ വാങ്ങാനായി ആഗോള കമ്പനികളിൽ നിന്ന് ടെൻഡർ വിളിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണിത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധവിമാന കരാറായിരുന്നു അത്. ​ പഴക്കം ചെന്ന 'തേജസ്' യുദ്ധവിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് അഭിമുഖത്തിൽ പറഞ്ഞു. 40 യുദ്ധവിമാനങ്ങൾക്ക് പുറമെ 83 എണ്ണംകൂടി വാങ്ങുമെന്നും ആഗോള കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.