ഡൽഹിയിൽ 2.2 തീവ്രതയുള്ള ഭൂചലനം

Saturday 16 May 2020 12:38 AM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ രാവിലെ 11.28ന് 2.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ന്യൂഡൽഹിയുടെ വടക്ക് പടിഞ്ഞാറ് 13 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.

ഒരുമാസത്തിൽ നാലാമത്തെ ഭൂചലനമാണിത്. ഈ മാസം ആദ്യം 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്ക് കിഴക്ക് ഡൽഹിയിലെ വസീർപൂർ ഏരിയയിൽ അനുഭവപ്പെട്ടിരുന്നു. ഇവിടെ തന്നെ, ഏപ്രിൽ 12, 13 തീയതികൾ യഥാക്രമം 3.5, 2.7 തീവ്രതയിൽ ഭൂചലനം ഉണ്ടായി.