ബദരിനാഥ് ക്ഷേത്രം തുറന്നു: ആദ്യ പൂജ മോദിയ്ക്ക് വേണ്ടി

Saturday 16 May 2020 3:41 AM IST
BADRINATH TEMPLE

ഡെറാഡൂൺ: ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ രാജ്യത്ത പ്രധാനപ്പെട്ട ഹിന്ദുമത തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ബദരീനാഥ് ക്ഷേത്രം ഇന്നലെ തുറന്നു. പുലർച്ചെ നാലരയ്ക്ക് ക്ഷേത്രം തുറന്ന് ശുദ്ധിയാക്കിയതിന് ശേഷം ചില പ്രത്യേക പൂജകൾ നടത്തി. ആദ്യ പ്രധാന പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടിയായിരുന്നു. പൂജാരിയും ദേവസ്ഥാനം അധികൃതരും ഉൾപ്പെടെ 28 പേർ മാത്രമാണ് പങ്കെടുത്തത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കൊഴിച്ച് വേറെയാർക്കും പ്രവേശനമില്ല. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന് അധികൃതർ അറിയിച്ചു.