ജയ് കിസാൻ @ 1.63ലക്ഷം കോടി

Saturday 16 May 2020 12:00 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള 20ലക്ഷം കോടിയുടെ സ്വാശ്രയ ഭാരത പാക്കേജിൽ കാർഷിക,​ മത്സ്യബന്ധന, ക്ഷീര വികസന, മൃഗസംരക്ഷണ മേഖലകൾക്കായി 1.63 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന്റെ മൂന്നാം ഘട്ട പ്രഖ്യാപനങ്ങളിൽ ഒരുലക്ഷം കോടി രൂപയും കാർഷിക മേഖലയ്ക്കാണ്. അവശ്യ സാധന നിയമ ഭേദഗതി അടക്കം നിയമ സഹായവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ആദ്യ രണ്ടു ഘട്ടങ്ങളിൽ 5.94 ലക്ഷം കോടിയുടെയും 3.16 ലക്ഷം കോടിയുടെയും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.

1. കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി

 കൃഷിയിടങ്ങളിലെയും സംഭരണസ്ഥലങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഹ്രസ്വകാല വായ്‌പയ്ക്കാണ് ഒരു ലക്ഷം കോടിയുടെ ഫണ്ട്

 പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ, കാർഷികോൽപ്പാദന സംഘടനകൾ, കാർഷിക സംരംഭകർ, സ്‌റ്റാർട്ട് അപ്പുകൾ എന്നിവയ്‌ക്കും നേട്ടം

2. സ്വദേശി ഭക്ഷ്യ ഉൽപന്നങ്ങൾക്ക് 10,000 കോടി

 യു.പിയിലെ മാങ്ങ, ജമ്മുകാശ്‌മീരിലെ കുങ്കുമപ്പൂ, ആന്ധ്രയിലെ മുളക്, വടക്കു കിഴക്കിലെ മുളവിഭവങ്ങൾ തുടങ്ങിയ സ്വദേശി ഉൽപന്നങ്ങൾക്ക് ആഗോള വിപണി

രണ്ടു ലക്ഷം ചെറുകിട സംരംഭർക്ക് നേട്ടം

 ഭക്ഷ്യ, ആരോഗ്യ സംരക്ഷണ, ജൈവ, ഔഷധ വസ്‌തുക്കൾക്ക് കൂടുതൽ വരുമാനം

 സ്‌ത്രീകൾക്കും പട്ടിക ജാതി, പട്ടിക വർഗത്തിനും മുൻഗണന

3. മത്‌സ്യബന്ധനം- 20,000 കോടി

 മത്സ്യബന്ധനം,​ അക്വാകൾച്ചർ- 11,000 കോടി

ഫിഷിംഗ് ഹാർബറുകൾ, മാർക്കറ്റുകൾ - 9000 കോടി

 അഞ്ചു വർഷം കൊണ്ട് 70ലക്ഷം ടൺ മത്സ്യഉൽപാദനം

 55ലക്ഷം പേർക്ക് തൊഴിലവസരം.

ഒരു ലക്ഷം കോടിയുടെ കയറ്റുമതി

 ട്രോളിംഗ് നിരോധന സമയത്ത് മീൻപിടുത്തക്കാർക്ക് സഹായം.

4. കന്നുകാലികൾക്ക് വാക്‌സിൻ- 13,343 കോടി

 53കോടി കന്നുകാലികൾക്ക് കുളമ്പ് രോഗ വാക്‌സിനേഷൻ

 1.5കോടി കന്നുകാലികളിൽ പൂർത്തിയായി

5. ക്ഷീര വികസനം - 15,000 കോടി

 ക്ഷീര മേഖലയിലെ അടിസ്ഥാന വികസന ഫണ്ട്

പാൽ ഉൽപാദനം, സംസ്‌കരണം, കാലിത്തീറ്റ ഉൽപാദനം എന്നിവയിൽ സ്വകാര്യ. നിക്ഷേപം

6. ഔഷധ സസ്യ കൃഷിക്ക് 4000 കോടി

10ലക്ഷം ഹെക്‌ടറിൽ ഔഷധ കൃഷി

 കർഷകർക്ക് 5000 കോടി വരുമാനം ലക്ഷ്യം.

 ഗംഗാ നദിക്കരയിൽ 800 ഹെക്‌ടറിൽ ഔഷധ സസ്യ ഇടനാഴി

7. തേനീച്ച കർഷകർക്ക് 500 കോടി

 രണ്ടുലക്ഷം തേനീച്ച കർഷകർക്ക് സഹായം. സ്‌ത്രീകൾക്ക് മുൻഗണന

8. ഓപ്പറേഷൻ ഗ്രീൻ: 500 കോടി

എല്ലാ പഴം, പച്ചക്കറികൾക്കും സബ്സിഡി ബാധകമാക്കും

 ചരക്കു കടത്തിനും സംഭരണത്തിനും 50ശതമാനം സബ്‌സിഡി