ലോക്ക് ഡൗണിൽ 16 സ്ഥലങ്ങളിൽ നിന്നായി അവർ പാടി,​ യൂട്യൂബിൽ കവർപ്പാട്ട് ഹിറ്റ്,​ വെെറലായി "മ്യൂസിക്ക് കസിൻസ്"

Sunday 17 May 2020 2:55 PM IST

കൊവിഡ് ലോക്ക് ഡൗണിനിടെ നാട്ടിലും വിദേശത്തുമുൾപ്പെടെ പലയിടങ്ങളിൽ കുടുങ്ങിയ കുടുംബാംഗങ്ങൾ പാട്ടിനുവേണ്ടി ഒന്നിച്ചപ്പോൾ മ്യൂസിക്ക് കസിൻസിന്റെ കവർപ്പാട്ട് ഹിറ്റായി. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള പതിനാറ് സ്ഥലങ്ങളിൽ നിന്ന് പാടിയും താളമേളങ്ങളൊരുക്കിയും ക​ലാ​കാ​ര​ൻ​മാ​രാ​യ 16 ക​സി​ൻ​സ് ഒ​രു​ക്കി​യ സംഗീതാവിഷ്കാരം യൂ​ട്യൂ​ബി​ലൂ​ടെ​യും ഫേസ്ബുക്കി​ലൂ​ടെ​യും ഇതിനോടകം ക​ണ്ട​ത് ആ​യി​ര​ങ്ങ​ളാ​ണ്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 16 ക​സി​ൻ​സാ​ണ് സ്വ​ന്തം വീ​ടു​ക​ളി​ലി​രു​ന്ന് ക​വ​ർ പാ​ട്ട് എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ഏ​റെ ഹി​റ്റാ​യ മ​ല​യാ​ളം, ത​മി​ഴ് പാ​ട്ടു​ക​ളും. പാ​ടു​ന്ന​വ​ർ മാ​ത്ര​മ​ല്ല, ഫ്ലൂ​​ട്ട്, വ​​യ​​ലി​​ൻ, ഗി​​റ്റാ​​ർ തു​ട​ങ്ങി വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളി​ൽ വി​ദ​ഗ്ദ്ധ​രാ​യ​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. ദു​ബായിൽ ഐ.​ടി ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഗാ​​യി​​ക ശാ​​ലി​​നി​ ബോ​സിന്റേ​താ​യി​രു​ന്നു ആശ​യം. ഭ​​ർത്താ​​വും ഗാ​​യ​​ക​​നു​​മാ​​യ രാ​​ഗേ​​ഷ് പിന്തുണച്ചതോടെ ശാലിനി നാ​ട്ടി​ലു​ള്ള സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ശ​​ര​​ത്തി​​നോ​​ടും ശാ​​രി​​ക​​യോ​​ടും ഇ​​ക്കാ​​ര്യം പ​​ങ്കുവ​​ച്ചു.

തു​ട​ർ​ന്ന് ഇ​വ​രെ​ല്ലാം ചേ​ർ​ന്ന് സം​ഗീ​താ​ഭി​രു​ചി​യു​ള്ള ക​സി​ൻ​സി​നെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ണ്ടാ​ക്കി. ച​ർ​ച്ച​ക​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ര​​ണ്ടാ​​ഴ്ച​​യ്‌​​ക്കൊ​​ടു​​വിൽ മ്യൂ​​സി​​ക്ക് ക​​സിൻസ് യു​​ട്യൂ​​ബി​​ലെ​​ത്തി. ദു​ബായ്, ബം​​ഗ​​ലു​​രു, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, ആ​​ല​​പ്പു​​ഴ, പാ​​ല​​ക്കാ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം തു​ട​ങ്ങി​യ സ്ഥ​ലങ്ങളിലെ വീ​ടുകളിലി​രു​ന്നാ​യി​രു​ന്നു പാ​ട്ട്. 15,000ത്തോ​ളം പേ​രാ​ണ് ഇ​തു​വ​രെ ഫേ​സ്ബു​ക്കി​ൽ പാ​ട്ടു കേട്ട​ത്.

ശാ​​ലി​​നി ബോ​​സ്, ശാ​​രി​​ക ബോ​​സ്, പ്ര​​വീ​​ണ പ്ര​​ദീ​​പ്, ര​​ജി​​ത ക​​ണ്ണൻ, കി​​ര​​ൺ വി​​ജ​​യ്, രാ​​ഖി രാ​​ജേ​​ഷ്, രാ​​ധി​​ക ക​​ണ്ണ​​ൻ, ശ​​ര​​ത്ച​​ന്ദ്ര​​ബോ​​സ്, അ​​ശ്വ​​തി എ​​സ്, കീ​​ർത്തി, ശ​​ര​​ൺ ഗി​​രി​​കു​​മാ​​ർ, ശ്രീ​​രാ​​ഗ് സു​​ന്ദ​​ർ, ശ്രീ​​രാ​​ജ് ഓ​​ണ​​ക്കൂ​​ർ, ശ്രീ​​ര​​ശ്മി എ​​ന്നി​​വ​​രാ​​ണ് കൂ​ട്ട​ത്തി​ലെ പാ​ട്ടു​കാ​ർ. രാ​​കേ​​ഷ് കെ. ​ഫ്ലൂ​ട്ടും ശ്രീ​​രാ​​ഗ് സു​​ന്ദർ വ​​യ​​ലി​​നും വാ​​യി​​ച്ചു. പ്രോ​​ഗ്രാ​​മിംഗ്, മി​​ക്‌​​സിംഗ്, മാ​​സ്​​റ്റ​​റിംഗ് നി​​ർവ​​ഹി​​ച്ച വ​​രു​​ൺ ബാ​​ബു ത​​ന്നെ​​യാ​​ണ് ഗി​​റ്റാർ വാ​​ദ​ന​വും. ശ​​ര​​ത് ച​​ന്ദ്ര​​ബോ​​സ് വോ​​ക്കൽ അ​​റേ​​ഞ്ച്‌​​മെ​​ന്റും കൃ​​ഷ്ണ​​കു​​മാ​​ർ വി.​എ​​സ് വി​ഡി​​യോ ആൻഡ് മോ​​ഷ​​ൻ ഗ്രാ​​ഫി​​ക്‌​​സും നി​​ർവ്വഹി​​ച്ചു.