പൃഥ്വിയെ ഒരുപാട് മിസ് ചെയ്യുന്നു ....!!
ആടു ജീവിതത്തിന്റെ ഷൂട്ടിംഗിനായി പൃഥ്വിരാജ്, സംവിധായകൻ ബ്ലസി എന്നിവർ അടങ്ങുന്ന 58 അംഗങ്ങൾ ജോർദാനിൽ മരുഭൂമിയിൽ ഒറ്റപ്പെട്ടിട്ട് ദിവസങ്ങളായി. പൃഥ്വിരാജിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഭാര്യ സുപ്രിയയും മകളും. 'തന്റെ ജീവിതത്തിൽ വലിയ വിരഹാകാലമാണ് ഇപ്പോൾ കടന്നു പോകുന്നത് ,77 ദിവസമായി പൃഥ്വി പോയിട്ടെന്നും തമ്മിൽ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ആദ്യമായിട്ടാണെന്നും സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽപറയുന്നു. എട്ടു വർഷം മുൻപ് പൃഥ്വിയ്ക്ക് ഒപ്പമുള്ളൊരു ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.സുപ്രിയയെ ആശ്വസിപ്പിച്ച് നിരവധിപേർ എത്തി.