അൽഫോൺസച്ചനായി മുതുകാട് എത്തുന്നു

Monday 18 May 2020 1:00 AM IST

തിരുവനന്തപുരം: ബ്രേക്ക് ദ ചെയിൻ കാമ്പെയിനിന്റെ ഭാഗമായി 'തുപ്പല്ലേ തോറ്റുപോകും' എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള ഹ്രസ്വചിത്രത്തിൽ സാഹിത്യകാരൻ എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ നോവലിലെ അൽഫോൺസച്ചനായെത്തുന്നത് മജീഷ്യൻ ഗോപിനാഥ് മുതുകാട്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ നടി പ്രവീണയും അഭിനയിക്കുന്നുണ്ട്. മയ്യഴിയിലെ ഇന്ദ്രജാലക്കാരനാണ് നോവലിൽ അൽഫോൺസച്ചൻ എന്ന കഥാപാത്രം. ഇതിന് മുൻപും കൊവിഡ് പ്രതിരോധത്തിനായുള്ള ഹ്രസ്വചിത്രത്തിൽ മുതുകാട് അഭിനയിച്ചിരുന്നു.