സംസ്ഥാനങ്ങൾ വായ്പാ സൗകര്യം ഉപയോഗിച്ചില്ല: കേന്ദ്രധനമന്ത്രി

Monday 18 May 2020 2:54 AM IST
Nirmala Sitharaman Avoids Special Aircraft: BJP

ന്യൂഡൽഹി: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വായ്പയെടുക്കാൻ അവസരം നൽകിയിട്ടും സംസ്ഥാനങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തിയില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി.

മൂന്നു ശതമാനം വായ്‌പാ പരിധി വച്ച് 2020-2021 സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് 6.41ലക്ഷം കോടിരൂപ വായ്‌പയെടുക്കാൻ അനുമതി നൽകിയിരുന്നു.അതിന്റെ

75 ശതമാനം തുക സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വായ്പയെടുക്കാനും അനുവദിച്ചു.

എല്ലാ സംസ്ഥാനങ്ങളുംകൂടി ഇളവ് അനുവദിച്ച തുകയുടെ 14 ശതമാനം മാത്രമേ കടമെടുത്തിട്ടുള്ളൂ. 86 ശതമാനം ബാക്കിനിൽക്കുകയാണ്.

കൊവിഡ് പശ്ചാത്തലത്തിൽ പരിമിതികൾക്കുള്ളിൽ നിന്ന് സംസ്ഥാനങ്ങളെ പരമാവധി കൈയ്യയച്ച് സഹായിച്ചെന്നും മന്ത്രി പറഞ്ഞു.

സഹായം ഇങ്ങനെ:

# കേന്ദ്രബഡ്‌ജറ്റിൽ പ്രതീക്ഷിച്ച വരുമാനമില്ലെങ്കിലും സംസ്ഥാനങ്ങൾക്കുള്ള വിഹിതം കുറച്ചില്ല.

# ഏപ്രിലിൽ നികുതി വിഹിതം: 46038 കോടി

# വരുമാനക്കമ്മി ഗ്രാൻഡ് : 12390 കോടി

#സംസ്ഥാന ദുരന്ത നിവാരണ നിധി:11092 കോടി

# ആരോഗ്യമന്ത്രാലയം നൽകിയത് :4113 കോടി

ഇളവുകൾ

#റിസർവ് ബാങ്ക് സംസ്ഥാനങ്ങളുടെ വെയ്‌സ് ആൻഡ് മീൻസ് വായ്‌പ 60 ശതമാനമായി വർദ്ധിപ്പിച്ചു

# ഓവർഡ്രാഫ്ട് കാലാവധി 14ൽനിന്നു 21 ദിവസമാക്കി

# സാമ്പത്തിക വർഷത്തിന്റെ ഒരു പാദത്തിൽ ഓവർഡ്രാഫ്‌റ്റിൽ തുടരാൻ കഴിയുന്ന കാലാവധി 32ൽനിന്നു 50 ദിവസമാക്കി