വിജയ് ചിത്രം മാസ്റ്റർ ദീപാവലിക്ക്
Tuesday 19 May 2020 2:35 AM IST
ഏപ്രിൽ 10ന് റിലീസ് നിശ്ചയിച്ചിരുന്ന വിജയ് ചിത്രം മാസ്റ്റർ ദീപാവലിക്ക് തിയേറ്ററുകളിലെത്തും. കൊറോണ വൈറസ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും മൂലമാണ് മാസ്റ്ററിന്റെ റിലീസ് ദീപാവലിയിലേക്ക് നീട്ടിയത്.
നവംബർ 14നാണ് ദീപാവലി. അതിന് മുൻപ് സ്ഥിതിഗതികൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വിജയ്.
കൈദി ഫെയിം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ് സേതുപതിയാണ് വില്ലൻ. മാളവിക മോഹനാണ് നായിക.
തമിഴിനൊപ്പം മാസ്റ്ററിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്യും.