കൊച്ചുമകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മുത്തശി മരിച്ചു

Tuesday 19 May 2020 2:28 AM IST

വണ്ണപ്പുറം: മദ്യപാനം ചോദ്യം ചെയ്തതിന് കൊച്ചുമകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മുത്തശി മരിച്ചു. വണ്ണപ്പുറം ചീങ്കൽസിറ്റി പുത്തൻപുരയ്ക്കൽ പാപ്പിയമ്മയാണ് (90) മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ ശ്രീജേഷുമായി പിതാവ് ശ്രീധരനും മുത്തശ്ശിയും വഴക്കുണ്ടാക്കി. ശ്രീജേഷ് അച്ഛനെ തല്ലിയോടിച്ചു. ഇത് ചോദ്യംചെയ്ത പാപ്പിയമ്മയുടെ തലവഴി ശ്രീജേഷ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപ്പിയമ്മ ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. മക്കൾ: മണി, വാസു, ഓമന, ശ്രീധരൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.