നാല് പേർക്ക് കൂടി കൊവിഡ് മൂന്ന് പേർ മാല ദ്വീപിൽ നിന്നുള്ളവർ
തൃശൂർ: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നാല് പേരിൽ മൂന്ന് പേർ മാല ദ്വീപിൽ നിന്ന് വന്നവർ. ഒരാൾ ദമാമിൽ നിന്ന് വന്നയാളാണ്. ഇവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ ആയിരുന്നു. മാലിയിൽ നിന്ന് നാട്ടിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചുവന്ന് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ഇരിക്കെ രോഗം സ്ഥിരീകരിച്ചയാളുടെ മാതാവും ഭാര്യയും മകനുമാണ് മൂന്നു പേർ. ഒരാൾ ദമാമിൽ നിന്ന് തിരിച്ചെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ആയിരുന്ന കോതപറമ്പ് സ്വദേശിയാണ്. 295 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. 120 പേർക്ക് കൗൺസലിംഗ് നൽകി. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1940 പേരെയും മത്സ്യച്ചന്തയിൽ 1063 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 135 പേരെയും സ്‌ക്രീൻ ചെയ്തു.
നിരീക്ഷണത്തിൽ
ആകെ 6,750 പേർ
വീടുകളിൽ 6,719 പേർ
ആശുപത്രികളിൽ 31 പേർ
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രണ്ട് പേർ
ഡിസ്ചാർജ്ജ് ചെയ്തത് രണ്ട് പേർ
പരിശോധനയ്ക്ക് അയച്ചത്
18 സാമ്പിൾ
ഇതുവരെ 1545 സാമ്പിൾ
ഫലം ലഭിക്കാനുള്ളത് 18 എണ്ണം