സി.പി.ഐ സമരം ഇന്ന്

Tuesday 19 May 2020 12:19 AM IST

ആലപ്പുഴ: ജനങ്ങളുടെ കൈകളിൽ പണവും റേഷനും എത്തിക്കുന്ന പാക്കേജിന് കേന്ദ്രം രൂപം നൽകണമെന്നും കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സി.പി.ഐ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കും. ഹരിപ്പാട് സംസ്ഥാന എക്‌സി അംഗം പി.പ്രസാദ്,ആലപ്പുഴയിൽ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,എഴുപുന്നയിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉത്തമൻ, ചേർത്തലയിൽ ജില്ലാ അസി സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, കടക്കരപ്പള്ളിയിൽ ജില്ലാ എക്‌സി അംഗം കെ.കെ.സിദ്ധാർത്ഥൻ, തണ്ണീർമുക്കത്ത് ജില്ലാ എക്‌സി അംഗം എൻ.എസ്.ശിവപ്രസാദ്,പാതിരപ്പള്ളിയിൽ സംസ്ഥാന കൗൺസിൽ അംഗം എ.ശിവരാജൻ, കലവൂരിൽ സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ,ആറാട്ടുവഴിയിൽ ജില്ലാ എക്‌സി അംഗം പി.ജ്യോതിസ്, പോർട്ട് ലോക്കൽ കമ്മറ്റിയിൽ ജില്ലാ അസി സെക്രട്ടറി പി.വി.സത്യനേശൻ,പഴവീട് ജില്ലാ എക്‌സി അംഗം വി.മോഹൻദാസ്,കായംകുളത്ത് ജില്ലാ എക്‌സി അംഗം എൻ.സുകുമാരപിള്ള, കൃഷ്ണപുരത്ത് സംസ്ഥാന കൗൺസിൽ അംഗം എ.ഷാജഹാൻ, താമരക്കുളത്ത് സംസ്ഥാന കൗൺസിൽ അംഗം എൻ.രവീന്ദ്രൻ,പാലമേൽ ജില്ലാ എക്‌സി അംഗം കെ.ചന്ദ്രനുണ്ണിത്താൻ,ചെങ്ങന്നൂരിൽ ജില്ലാ എക്‌സി അംഗം എസ്.സോളമൻ, രാമങ്കരിയിൽ സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ്എന്നിവർ ഉദ്ഘാടനം ചെയ്യും.