ഡൽഹിയിൽ ബസുകളിൽ 20 യാത്രക്കാർ മാത്രം
ന്യൂഡൽഹി: ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി ഡൽഹിയിൽ എല്ലാ വ്യവസായശാലകളും തുറക്കാൻ സർക്കാർ അനുമതി നൽകി. നിർമ്മാണ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെങ്കിലും അതിർത്തി കടന്ന് എത്തുന്ന തൊഴിലാളികൾക്ക് വിലക്കുണ്ട്.എല്ലാ സ്വകാര്യഓഫീസുകൾക്കും പ്രവർത്തിക്കാം. അതേസമയം സാദ്ധ്യമാകുന്നിടത്തോളം വർക്ക് ഫ്രം ഹോം അനുവദിക്കണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെയുള്ളത് ഒറ്റ ഇരട്ട സമ്പ്രദായത്തിൽ തുറക്കും. ബാർബർ ഷോപ്പുകൾ തുറക്കില്ല. റെസ്റ്റോറന്റുകൾക്ക് പാഴ്‌സൽ സർവീസിന് മാത്രം അനുമതി. ഓട്ടോറിക്ഷ, സൈക്കിൾ റിക്ഷ എന്നിവയിൽ ഒരു യാത്രക്കാരൻ മാത്രം. ടാക്‌സിയിലും കാബുകളിലും രണ്ടിൽ കൂടുതൽ യാത്രക്കാർ പാടില്ല. മാക്‌സി കാബിൽ അഞ്ച് പേർക്ക് യാത്ര ചെയ്യാം.ബസുകളിൽ പരിശോധന നടത്തി 20 യാത്രക്കാർ മാത്രം. ടു വീലറിൽ പിൻസീറ്റ് യാത്ര അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
പശ്ചിമബംഗാളിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരുമായി മേയ് 27 മുതൽ പ്രവർത്തനം ആരംഭിക്കാം. ഓട്ടോറിക്ഷകൾക്കും ബാർബർ ഷോപ്പുകൾക്കും അനുമതിയുണ്ട്.
തമിഴ്‌നാട് ഗ്രാമപ്രദേശങ്ങളിൽ ബാർബർ ഷോപ്പുകൾക്ക് അനുമതി നൽകി. പുതുച്ചേരിയിൽ മദ്യവിൽപ്പനശാലകൾക്ക് അനുമതി