കന്യാകുമാരി ജില്ലയിൽ 7 പേർക്ക് കൂടി കൊവിഡ്
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 7പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 44ആയി. ചെന്നൈയിൽ നിന്നുവന്ന ചികിത്സയിലുള്ള തക്കല, കേരളപുരം സ്വദേശിയായ 27 വയസുള്ള യുവാവിന്റെ സഹോദരി, മയിലാടി, മാർത്താണ്ഡപുരത്ത് രോഗം സ്ഥിരീകരിച്ച 65 വയസുകാരനെ സഹായിച്ച 46 വയസുകാരൻ, മുംബയിൽ നിന്നുവന്ന കുളച്ചൽ, പുലൻവിള സ്വദേശിയായ 21 വയസുകാരി, 2 വയസുള്ള പെൺകുട്ടി, 39 വയസുകാരൻ, ചെന്നൈയിൽ നിന്നുവന്ന കാഞ്ചീപുരം സ്വദേശിയായ 42 വയസുകാരൻ, 10 വയസുള്ള പെൺകുട്ടി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ആരുവാമൊഴി ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് പരിശോധന നടത്തിയത്. തുടർന്ന് അവരുടെ വീടുകളിലും കന്യാകുമാരിയിലെ ലോഡ്ജിലും നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പരിശോധനാഫലം കിട്ടിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റുകയായിരുന്നു. ജില്ലയിൽ ഇതു വരെ 16 പേരാണ് രോഗമുക്തി നേടിയത്.നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 25 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഒരാളാണ് ഇതുവരെ മരിച്ചത്.