മാസ്ക് ധരിക്കാത്ത 98 പേർക്കെതിരെ കേസ്
Monday 18 May 2020 11:00 PM IST
തിരുവനന്തപുരം: നഗരത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 98 പേർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. ലോക്ക് ഡൗൺ ലംഘിച്ച 13പേർക്കെതിരെ കേസുകളെടുത്തു. 2 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കൂടുതൽ കേസുകൾ വട്ടിയൂർകാവ് സ്റ്റേഷനിലാണ്. പുറത്തിറങ്ങുന്ന എല്ലാവരും നിർബന്ധമായും മാസ്‌ക്കോ, തൂവാലയോ ഉപയോഗിച്ച് മൂക്കും വായും ശരിയായ രീതിയിൽ മറയ്‌ക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു.