തോക്കും നാടൻ ചാരായവും സഹിതം യുവാവ് അറസ്റ്റിൽ
Tuesday 19 May 2020 1:25 AM IST
വരന്തരപ്പിള്ളി: നാടൻ വാറ്റുചാരായം, തോക്ക്, വെടിമരുന്ന്, വാറ്റു ഉപകരണങ്ങൾ എന്നിവ സഹിതം യുവാവ് അറസ്റ്റിൽ. വരന്തരപ്പിള്ളി, പൗണ്ട്, ശിവാജി നഗറിലെ വെട്ടിയാട്ടിൽ ശ്യാം എന്ന ടുട്ടു (29) ആണ് അറസ്റ്റിലായത്. സി.ഐ: എസ്. ജയകൃഷ്ണൻ, എസ്.ഐ: ഐ.സി. ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. നായാട്ടിന് ഉപയോഗിക്കാവുന്ന വിധത്തിൽ തോക്ക് നിറച്ച നിലയിലായിരുന്നു. ടുട്ടുവിന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതി ജയദേവൻ ഓടി രക്ഷപെട്ടു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ ശ്യാമിനെ റിമാൻഡ് ചെയ്തു.