നോമ്പുതുറ സമയത്ത് വീട്ടിലെത്തിയാൽ ദുൽഖറിന്റെ സ്വീകരണം ഇങ്ങനെയോ ! താരത്തിനെ കാണാൻ പോയ അനുഭവം വെളിപ്പെടുത്തി ആർ.ജെ

Tuesday 19 May 2020 11:27 AM IST

താരങ്ങളെ ഒന്ന് കാണാനും, അവരുടെ വിശേഷങ്ങളും ആരാധകരോടുള്ള പെരുമാറ്റത്തെക്കുറിച്ചറിയാനുമൊക്കെ താൽപര്യമുള്ള നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ദുൽഖർ സൽമാനെ കണ്ടപ്പോഴുള്ള അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ആർ.ജെ ഷാഫി .അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

2014ൽ നോമ്പുതുറ സമയത്ത് അഭിമുഖം എടുക്കാനായി ദുൽഖറിന്റെ വീട്ടിൽ പോയപ്പോൾ തന്നെ നടൻ വരവേറ്റ രീതിയെക്കുറിച്ചാണ് ഷാഫിയുടെ കുറിപ്പ്. താരകുടുംബത്തിനൊപ്പം നോമ്പുതുറയിൽ പങ്കുചേർന്നതിനെക്കുറിച്ചും, തിരികെ പോരുമ്പോൾ കാരക്ക നൽകി ദുൽഖർ യാത്രയാക്കിയതുമെല്ലാം ഓർത്തെടുത്തുകൊണ്ടുള്ള രസകരമായി കുറിപ്പാണ് ഷാഫി പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

✍🏻ഓർമ്മക്കുറിപ്പ് ✍🏻

Rj Shafi😎✌🏻

# ദുൽഖറും കാരക്കയും #

-രംഗം ഒന്ന് -

2014-ലെ റമദാൻ മാസം.. സ്വയം നന്നാകാനും തന്നിലെ തന്നെ തന്നെ സ്ഫുടം ചെയ്തെടുക്കാനുമുള്ള മാസമാണെങ്കിലും..നമുക്കൊന്നും അത്രക്ക് റേഞ്ച് ഇല്ലാത്തതുകൊണ്ടും, ഇനിപ്പോ സലിംകുമാർ പറഞ്ഞപോലെ നമ്മൾ നന്നായാൽ ഈ നാട് നന്നായി.. രാജ്യം നന്നായി.. ലോകം തന്നെ നന്നായി പാകിസ്ഥാൻ വരെ നന്നായി പോയാലോ എന്ന് പേടിച്ചും, നമ്മളെക്കൊണ്ടാകുന്ന പോലെ നോമ്പും പ്രാർത്ഥനയും ഒക്കെയായി അത്യാവശ്യം സിംപ്ലൻ ആയി നടക്കുന്ന മാസം.

പതിവുപോലെ ഓഫീസിലെത്തി..വൈകുന്നേരത്തെ ലൈവ് ഷോയിൽ തള്ളാനും മറിക്കാനുമുള്ളത് തയ്യാറാക്കാൻ നന്പൻ Rj മിഥുനോപ്പം കസേരയുമിട്ടിരുന്നു. നോമ്പായതുകൊണ്ടു വലിയ തള്ളലില്ല.. ഒരു മയത്തിലൊക്കെയേ ഉള്ളൂ.ഇരുന്നപാടേ വൈകിട്ടെന്താ നോമ്പ് തുറക്കാൻ ഓർഡർ ചെയ്യണ്ടത് എന്നായി ആദ്യ ചർച്ച.. പതിവുപോലെ ഉള്ളിവടയും പിന്നൊരു വെറൈറ്റിക്കു കൊത്തുപൊറോട്ടയും പറയാം എന്ന് വിചാരിച്ചു. എന്നാപ്പിന്നെ അത് കഴിഞ്ഞ് മതി.. ലൈവ് പ്രെപ്രേഷൻ എന്ന് കരുതി ഓർഡർ ചെയ്യാൻ ഫോൺ എടുക്കാൻ തുടങ്ങിയതും ഞങ്ങളെ സ്റ്റേഷൻ ഹെഡ് വിളിക്കുന്നു എന്ന് കൂടെയുള്ള സ്റ്റാഫ് വന്ന് പറഞ്ഞു.. ഇതിപ്പോ എന്താ കഥ.. എന്നാപ്പിന്നെ അതുകഴിഞ്ഞു കൊത്തുപൊറോട്ട.. അതുകഴിഞ്ഞു ലൈവ് ഷോ എന്ന് തീരുമാനം മാറ്റി, നേരെ സ്റ്റേഷൻ ഹെഡിന്റെ റൂമിലേക്ക്.. !!

റൂമിലെത്തിയ ഞങ്ങളെ നോക്കി ഹൃദ്യമായി ചിരിച്ചു കൊണ്ട് മാഡം പറഞ്ഞു.. '"അതേയ് ദുൽഖർ സൽമാന്റെ ഇന്റർവ്യൂ എടുക്കണം.. "

ഞങ്ങൾക്ക് സന്തോഷം കൊണ്ടുള്ള ആദ്യ ഞെട്ടൽ.. !!

മാഡം തുടരുന്നു.. "ഇന്ന് വൈകുന്നേരം തന്നെ എടുക്കണം.. !!

ഞങ്ങൾക്ക് സന്തോഷം കൊണ്ടുള്ള രണ്ടാമത് ഞെട്ടൽ.. ലഡ്ഡു പൊട്ടൽ..!

മാഡം പിന്നെയും "അതും പനമ്പിള്ളി നഗറിലെ വീട്ടിൽ തന്നെ നേരിട്ട് പോയി എടുക്കണം.. സമയം വൈകിട്ട് 6 30 sharp!!"

RJ നന്പൻ മിഥുൻ സന്തോഷം കൊണ്ടുള്ള ഞെട്ടൽ മൂന്നും നാലും പാസ്സാക്കി .. എനിക്ക് പക്ഷേ ഞെട്ടൽ സന്തോഷം കൊണ്ടുള്ളത് അല്ലായിരുന്നു ..ഞാൻ എന്നെ തന്നെ zoom -in ചെയ്യുകയായിരുന്നു. ഈ കോലത്തിൽ ദുൽഖർ ന്റെ വീട്ടിലേക്കോ..?? കുറച്ചൂടെ അതി ഭാവുകത്വത്തിൽ expression ഇട്ട് മുഖം വിടർത്തി പറഞ്ഞാൽ' മമ്മൂക്കയുടെ വീട്ടിലേക്കോ ..? !!നെവർ.. !!

നേരത്തെ പറഞ്ഞ റമദാൻ മാസം എല്ലാത്തരത്തിലും എന്നെ സിംപ്ലൻ ആക്കിയതോണ്ട് ഇട്ടിരിക്കുന്ന ഡ്രെസ്സും അത്ര freak അല്ല.. മാത്രവുമല്ല പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ദിവസങ്ങളിൽ നാട്ടുകാർ Rj യുടെ ശബ്ദം മാത്രമല്ലെ കേൾക്കുന്നുള്ളൂ എന്ന വിശ്വാസത്തിലും ഒരു ആവറേജ് ലുക്കിൽ ആണ് എഴുന്നള്ളിയത്.. ഇനി ഇതിലെത്ര ഡെക്കറേഷൻ ചെയ്താലും കോട്ടയം കുഞ്ഞച്ചനിലെ പരിഷ്ക്കാരി കുഞ്ചൻ ആകുള്ളൂ മാക്സിമം.. !!'ശോ.. ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ..ഇനി ഒന്നും ആലോചിക്കാനില്ല എസ്‌കേപ്പ്.. ദത്രേയുള്ളൂ.. മാഡത്തിനെ ദയനീയമായി നോക്കി.. ഞാൻ പറഞ്ഞു തുടങ്ങി..

''മാഡം.. may i.. അല്ലേ വേണ്ടാ മലയാളം മതി.. ''മാം .. മിഥുൻ പോയാൽ പോരെ.. എന്തായാലും റെക്കോർഡ് ചെയ്യാനല്ലേ.. ഞാൻ അത്ര നല്ല ലുക്കിലല്ല.. എന്റെ ഡ്രസ്സ്‌.. !?? ഞാൻ പറഞ്ഞ് നിർത്തി..

മറുപടി മാഡം പറഞ്ഞത് മാന്യമായ ഭാഷയിലാണ് .. പക്ഷേ indirectly അത് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയിൽ ജഗതി പറഞ്ഞപോലെ കലിപ്പിലായിരുന്നു ' You will not see any minute in the house my daughter and wife..മര്യാദക്ക് പൊക്കോ എന്ന്.. !!

ഇതികർത്തവ്യഥാ മൂഢനെപോലെ (ഈ വാക്കൊക്കെ മലയാളത്തിലുള്ളതാ.. ആരെങ്കിലുമൊക്കെ ഉപയോഗിക്കണ്ടേ )പുറത്തേക്കിറങ്ങിയ എന്റെ ചെവിയിൽ മിഥുനാണ് സന്തോഷത്തിന്റെ ആ പൊട്ടാതെ കിടന്ന ലഡ്ഡു ശെരിക്കും പൊട്ടിച്ചത്.. അതും രണ്ട് മുന്തിരിയുള്ള ലഡ്ഡു ! "അളിയാ.. ടൈം നീ കേട്ടോ.. 6:30.., 6:40 നല്ലേ വാങ്ക്.. ഒരു പക്ഷേ..???

അവൻ മുഴുമിക്കുന്നെന് മുന്പേ എന്റെ വയറും നാവും തലച്ചോറിലേക്ക് വാട്സാപ്പ് ചെയ്തു.. "അതേയ് ഇന്ന് നോമ്പുതുറ മമ്മൂട്ടിയുടെ വീട്ടിൽ.. വിട് പിള്ളേച്ചാ വണ്ടി പനമ്പിളി നഗറിലോട്ട്.. "!!!!

-രംഗം രണ്ട്-
'സ്റ്റാർട്ട്‌.. ക്യാമറ.. ആക്ഷൻ' '(സിനിമാക്കാരുടെ വീടല്ലേ രംഗം രണ്ടിന് ഈ ആക്ഷൻ ഒട്ടും അലങ്കാരമല്ല )

6 :25 ന് തന്നെ ഗേറ്റിലെത്തിയ ഞങ്ങളെ സെക്യൂരിറ്റി തടഞ്ഞു.. കൂടെയുള്ള മാർക്കറ്റിംഗിലെ സ്റ്റാഫ്‌ കാര്യം പറഞ്ഞു..
'മച്ചാനെ ഞങ്ങളോട് വരാൻ പറഞ്ഞിരുന്നു..' അത് കേട്ടിട്ടും പുള്ളി അകത്തേക്ക് വിടണ ഭാവമില്ല.. സെക്യൂരിറ്റി ഞങ്ങളെ നിരാശരാക്കി പറഞ്ഞു
"അകത്തു വിരുന്നുകാർ ഉണ്ട്.. ഇഫ്താർ ആണ്.. ഇന്റർവ്യൂന്നല്ല കാണാൻ പോലും പറ്റൂല്ല.. " പുള്ളിയുടെ സംസാര ശൈലിയിൽ ഒരു ബിലാൽ ജോൺ കുരിശിങ്കൽ ടോൺ..''ഹാ മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും മുറ്റത്തെ മുല്ലക്കും മണമുണ്ടാകില്ലേ..?? നോമ്പുതുറ സ്വപ്നം തകർന്നു വീഴുമെന്നു മനസ്സിലായതോണ്ടാണോ എന്തോ പറയുന്ന പഴംചൊല്ല് പോലും തെറ്റുന്ന പോലെ.. സംഗതി പാളി.. ഞാൻ നിരാശയുടെയും ഇച്ചിരി കലിപ്പോടെയും മിഥുനെ നോക്കി.. അവൻ എന്നെ നോക്കി ഒരു നൈസ് ചിരി പാസ്സാക്കി.."ഇപ്പൊ ശെരിയാക്കി തരാം .. വെയിറ്റ്..🤓 "

മാർക്കറ്റിംഗ് സ്റ്റാഫ് ദുൽഖറിനെ ഫോണിൽ നേരിട്ട് ട്രൈ ചെയ്തു എടുക്കാതായപ്പോ .. മെസ്സേജും അയച്ചു..!

പെട്ടെന്ന് കേട്ടു.. വാങ്ക്..! അല്ലാഹ്.. ഇതിപ്പോ എവിടെയാ പള്ളി.. അതിനും മുൻപ് നോമ്പ് തുറക്കണ്ടേ.. ഞാൻ അങ്കലാപ്പിലായി.. വലത്തേക്കോടിയാൽ സംവിധായകൻ ജോഷിയുടെ വീടോ മറ്റോ ആണ്.. വേണ്ട പുള്ളിയെ പരിചയമില്ല..ബുദ്ധിമുട്ടിക്കേണ്ട.. ഇടത്തോട്ടൊടാം.. ഓടി.. പെട്ടെന്ന് പുറകിൽ നിന്നു മിഥുന്റെ വിളി.. നൻബാ...." ഞാൻ നിന്ന് തിരിഞ്ഞു നോക്കി..
"all set.. അകത്തോട്ടു ചെല്ലാൻ.. !!

ഞാൻ നോക്കുമ്പോ സെക്യൂരിറ്റി ഗേറ്റ് തുറക്കുന്നു.. ഓരോരുത്തരായി കേറുന്നു.. എന്റെ കണ്ണിൽ ഇരുട്ട് കേറി.. അല്ല ശെരിക്കും ഇരുട്ടായതാ..നോമ്പുതുറ ടൈം ആയില്ലേ.. ഞാൻ അടുത്ത സെക്കൻഡിൽ തിരിഞ്ഞോടി !!

-രംഗം മൂന്ന് -
*പടം തുടങ്ങി*.. *ദുൽഖർ പടം*

L ഷേപ്പ് മുറ്റത്തു നിരന്നു കിടക്കുന്ന BMW കാറും.. പേരറിയാത്ത വേറെ കുറെ കാറുകളും അതിനിടയിലൂടെ ഞങ്ങൾ sit out പോലെയുള്ള ആദ്യ റൂമിലേക്ക് കയറി. മുമ്പിൽ സാക്ഷാൽ ദുൽഖർ സൽമാൻ.. 🤩🤩!!!കണ്ടിട്ടുണ്ട് മുൻപ്.. ബട്ട്‌ ഇത്ര അടുത്ത്.. 🤔🤔ഇല്ലാ ഓർമയിൽ ഇല്ലാ.ഒരു ചെറുതായി കൈ മടക്കി വച്ച fullsleve ഷർട്ട്‌ .. ബ്ലൂ ജീൻസ്.. ഒരു Cap.അതാണ് വേഷം. .പൊളി മച്ചാൻ😎✌🏻.. no more words.. !!

ആദ്യം തന്നെ ഒരു പുഞ്ചിരി.. പിന്നെ പുള്ളിയുടെ വക ഒരു ക്ഷമാപണം 'സോറി' രൂപത്തിൽ.. ഫോൺ എടുക്കാത്തതിനും സെക്യൂരിറ്റിയോട് പറയാൻ മറന്നതിനും. അകത്ത് ഇഫ്താർ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു.

"ശേ...!!!Dq ബ്രോ ആദ്യം തന്നെ ഞെട്ടിച്ചു.. ഈ സോറി പ്രതീക്ഷിച്ചതല്ല.. സോറി പറയാൻ മാത്രം ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്തത് പോലുമില്ല.ആ സോറിയിൽ വന്ന ഞങ്ങൾ നാലുപേരും ഫ്ലാറ്റ്.. അന്തരീക്ഷം കൂൾ ആയി starting trouble-ഉം സൈഡിലോട്ട് മാറി !!

വെരി നെക്സ്റ്റ് സെക്കൻഡിൽ.. ദുൽഖറിനോടായി മിഥുൻ നന്പൻടെ വക വെടി.!!

"ദുൽഖർ.. ഷാഫിക്ക് നോമ്പുണ്ട്.. " ചങ്ക് ദോസ്ത് വക എനിക്ക് വേണ്ടിയുള്ള ആത്മാർത്ഥ വെടിയാണെങ്കിലും ആ വെടി എനിക്കിട്ട് തന്നെ കൊണ്ടപോലെ ഞാൻ ഞെട്ടി.. ഇത്ര പെട്ടെന്ന് വേണമായിരുന്നോ ചങ്കേ..?? !അന്തരീക്ഷം വീണ്ടും hot !!

"Oh.. ആണോ.. വാങ്ക് വിളിച്ചല്ലോ.. വാ.. അകത്തോട്ടു വാ നോമ്പ് തുറക്കാം ആദ്യം.. come come.."വളരെ സ്നേഹത്തിൽ പൊതിഞ്ഞു അതും പറഞ്ഞ് ദുൽഖർ അകത്തേക്ക് നടന്നു..!
അന്തരീക്ഷം വീണ്ടും കൂൾ !!

'ശെരിക്കും..?? !!ഇതിപ്പോ ഏതാ സ്ഥലം.. ആരാ വിളിച്ചേ.. എങ്ങോട്ടാ ചെല്ലാൻ പറഞ്ഞേ..?' കിളിപോയ പോലെ ഞാൻ നന്പനെ നോക്കി.. അവന്റെ മുഖത്ത്.. ഇതൊക്കെ എന്ത്.. ചോദിച്ചാൽ ചങ്ക് പറിച്ചു തരും എന്ന സുഹൃത്തിന്റെ ഭാവം..😏😎 ഓവർ ഷോ ഓഫ്‌.. !!(കടൽ കാറ്റിന് നെഞ്ചിൽ.. ഫ്രണ്ട്‌സ് movie song BGM.. എനിക്ക് ഫീലി..😳😅 )

എന്താടാ ഇനി എന്തെങ്കിലും ഞാൻ ചെയ്യണോ എന്നാ ഭാവം കൂടി ഇട്ടു അവൻ.

'മതി മോനേ മതി.. നീ തങ്കപ്പനല്ലേടാ..

ബാക്കി പറയേണ്ടി വന്നില്ല.. അപ്പോഴേക്കും ദുൽഖർ വാതിൽക്കലെത്തി വീണ്ടും വിളിച്ചു.. 'വാ.. അകത്തോട്ടു വാ.. '

ഇനി മടിച്ചു നിന്നിട്ട് കാര്യമില്ല 'abhi Golden chance hai.. ' മനസ്സ് മന്ത്രിച്ചു.. നേരെ ദുൽഖർ പോയ വഴിയേ..വീടിനകത്തേക്ക്.. ഒന്നൂടെ കനത്തിൽ പറഞ്ഞാൽ മമ്മൂക്കയുടെ വീട്ടിനുള്ളിലേക്ക്.. !!

-രംഗം നാല് - *ഗൃഹപ്രവേശം*

കയറിയ പാടെ കണ്ടു..വിസിറ്റിംഗ് റൂമിന്റെ ചുവരിൽ നിറയെ.. മമ്മുക്കയുടെയും Dq വിന്റേയും.. കുറെ ഫാമിലി pics ഫ്രെയിം ചെയ്ത് നല്ല ഭംഗിയിൽ ഡിസൈൻ ചെയ്തു വച്ചിരിക്കുന്നു.വീണ്ടുമൊരു L ഷേപ്പ്.. അതെ വിസിറ്റിംഗ് റൂമും ഡൈനിങ്ങ് ഹാളും കൂടെ ഒരുമിച്ച് ഒരു L ഷേപ്പ് പോലെ നീണ്ടു പോകുന്നു..

"ഒരാള് കൂടെയുണ്ട് നോമ്പ് തുറക്കാൻ.. അതും പറഞ്ഞ് ദുൽഖർ എന്നെയും കൊണ്ട് ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് നടന്നു. അവിടെ കുറെ relatives കൂട്ടത്തിൽ സുൽഫത് ഇത്തയും അമാൽ ബാബിയും (Dq മ്മക്ക് കുഞ്ഞിക്കയല്ലേ.. അപ്പൊ അമാൽ മ്മടെ ബാബിയല്ലേ.. ഏത് 😜)ഒക്കെ ഉണ്ടെന്ന് തോന്നുന്നു... തള്ളിയ കണ്ണ് എന്നെത്തന്നെ നോക്കി 'ഇതൊക്കെ ഉള്ളതാണോ അളിയാ ' എന്ന് എന്നോട് തന്നെ നോക്കി ചോദിക്കുന്നത് കൊണ്ട് എനിക്കാരെയും മനസ്സിലാകണില്ല.

എല്ലാരും എന്നെ നോക്കി.. അതിൽ ആരോ പറഞ്ഞ്.. വാ വാ.. ഇരിക്ക്.. !

എനിക്കാകെ ചളിപ്പ് ആയി.. ആരെയും അറിയില്ല.. ഇരുന്നിട്ട് എന്ത് മിണ്ടാൻ.. No No..Nonnono..മാത്രവുമല്ല നമ്മൾ നല്ല simple ഡ്രെസ്സിലുമാണല്ലോ.. വലിയുന്നതാണ് നല്ലത്..ഞാൻ ഒട്ടിച്ചു വച്ച ചിരിയുമായി നിക്കുമ്പോൾ Dq ഒരു ഗ്ലാസ്‌ ജ്യൂസ്‌ കൊണ്ട് വന്നു.. മമ്മൂട്ടിക്ക് ഇഷ്ട്ടപ്പെട്ട കുമ്മട്ടിക്ക ജ്യൂസ്‌ അല്ല.. ഇത് Mango..!!

'വെള്ളം വേണോ ആദ്യം..' Dq പെട്ടെന്ന് ചോദിച്ചു..??

അതെ.. ശരിയാണ് വെള്ളം കൊണ്ട് വേണം നോമ്പ് തുറക്കാൻ.. പക്ഷേ വേണ്ടാ ബുദ്ധിമുട്ടിക്കണ്ട.. ഞാൻ വേണ്ടെന്നു പറഞ്ഞ് ജ്യൂസ്‌ ആസ്വദിച്ചു കുടിച്ചു.. പുറകെ Dq കൊണ്ട് വന്നു, ഒരു പ്ലേറ്റ് നിറയെ ഈന്തപ്പഴവും കാരക്കയും.കുറച്ചെടുത്തു ഞാൻ മര്യാദ കാട്ടി ലോകത്തുള്ള അതിഥികളായി പോകുന്നവർക്ക് മാതൃകയായി .'വീട്ടിലൊക്കെ ഈ ടൈമിൽ ഞാൻ ആരാന്നാ..സമൂസയും കട്ലെറ്റും ഒക്കെ ഒരു ആക്രമണം ആണ്. ആ എന്നെത്തന്നെ ഓർത്ത് ഞാൻ നാണിച്ചു.. ശോ.. ശോകം.. !!

അങ്ങനെ ജ്യൂസും കുടിച്ച് ചുവരിലെ ഫോട്ടോസും ആസ്വദിച്ചു പതുക്കെ L ഷേപ്പ് ഹാളിൽ relatives കാണാതെ വലിഞ്ഞു നിക്കുമ്പോൾ Dq വീണ്ടും.. "ദേ ഈ തരി കൂടെ കുടിച്ചേ.. എന്നിട്ട് ഉഷാറായി തുടങ്ങാം.. "

"ശേ... !! DQ സ്നേഹിച്ചു കൊല്ലണല്ലോ റബ്ബേ..മച്ചാൻ ഇത്രേം സിമ്പിൾ ആണോ? ഞാൻ ജ്യൂസ്‌ ഗ്ലാസ്‌ കൊടുത്തു തരിയും വാങ്ങി.. വേണ്ടീട്ടല്ല.. ഇതൊക്കെ ഒരു സന്തോഷം അല്ലേ.. അല്ലേ.. ആണ്..ഞാൻ എന്നോടുതന്നെ മൊഴിഞ്ഞു.. ഞാൻ ആ സമയം ഓർത്തത്‌.. മമ്മൂക്കയുടെ വീട്ടിലും തരിക്ക് തരി എന്ന് തന്നെയാണല്ലേ പറയുന്നേ..കൊള്ളാലോ എന്നായിരുന്നു.. !!

സ്വപ്ന നിമിഷങ്ങൾ വലിച്ചു നീട്ടണ്ട എന്ന് കരുതി തരി ഗ്ലാസും കൊണ്ട് ഞാൻ sitout-ലേക്കിറങ്ങി.. അവിടെ അകത്തെന്താ നടക്കണേ ആവോ എന്ന സംശയത്തിൽ മാന്നാർ മത്തായി ചേട്ടനും ഗോപാല കൃഷ്‌ണനും നിക്കണ പോലെ മിഥുനും മാർക്കറ്റിംഗ് ചങ്കും.. !!

ഞാൻ ഒന്ന് ചിരിച്ച് അങ്ങോട്ടിരുന്നു..

"നോമ്പ് തുറന്നല്ലോ ല്ലേ.."😏നന്പന്റെ ചോദ്യം..

പിന്നില്ലേ... !! explain ചെയ്യണ മുന്പേ Dq പുറത്തേക്കു വന്നു.. പുറകെ ഒരു വലിയ ട്രേയും കയ്യിൽ പിടിച്ച് ഒരു സെർവെന്റും.. അത് അയാൾ ടീപ്പോയിൽ വച്ചു.. ഒരു ജഗ് ജ്യൂസ്‌.. ഒരു പ്ലേറ്റിൽ ചെറിയ സമൂസ.. മറ്റൊരു പ്ലേറ്റിൽ ചെറിയ പരിപ്പുവട.. പിന്നെ 3 ഗ്ലാസും..

"കഴിക്ക്.. " Dq അവരോട് പറയണതിന് മുന്പേ ഞാൻ പെട്ടെന്ന് വീട്ടുകാരനെപ്പോലെ ജാഡയിട്ടു.. അതുകേട്ടു നന്പൻ എന്നെ നോക്കി..

'മൊതലാളീ.. 'പഞ്ചാബി ഹൌസിലെ ഹരിശ്രീ അശോകൻ ഭാവം അവന് .. !!ഞാൻ ചിരിച്ചു..

'അല്ല മമ്മൂക്ക..?? മാർക്കറ്റിംഗ് ചങ്ക് ആണ് ഞങ്ങടെയെല്ലാരുടേയും മനസ്സ് വായിച്ച് ആ ചോദ്യം ചോദിച്ചത്

"ബാപ്പിച്ചി നെതർലാൻഡ്സിൽ ആണ്.. മംഗ്ലീഷ് ഫിലിം song shoot..!!"

'ശേ ജസ്റ്റ്‌ മിസ്സ്‌.. അല്ലേ മമ്മൂക്കയോടൊപ്പം ഒരു നോമ്പുതുറ കൂടെയായെന്നെ'.. എന്റെ അഹങ്കാരം എന്നെത്തന്നെ തലോടി ആശ്വസിപ്പിച്ചു.. !!

പിന്നെ കാര്യങ്ങൾ പെട്ടെന്നായിരുന്നു..ഇന്റർവ്യൂ തകൃതിയായി തീർന്നു..ഇറങ്ങാൻ പോകുന്ന 'വിക്രമാദിത്യൻ' മൂവിയുടെ വിശേഷങ്ങൾ ആവശ്യത്തിലധികം ഞങ്ങളോട് പറഞ്ഞു.. ! ഇടക്ക് കൂടെ വന്നവരും ഞാനും (വിശപ്പ് കൊണ്ടുമാത്രം ട്ടാ )സംഗതികളൊക്കെ നന്നായി കഴിച്ചു.. കാരണം അവിടിരുന്ന ഓരോ സെക്കന്റും സ്റ്റാർഡം എന്നതിലുപരി ആതിഥേയത്വം ആയിരുന്നു Dq വിൽ കൂടുതൽ നിറഞ്ഞ് കണ്ടത്.. പറഞ്ഞ് കേട്ടിട്ടുണ്ട് കുഞ്ഞിക്ക നൈസ് ബ്രോ ആണെന്ന്.. കണ്ടറിഞ്ഞു..അടുത്തറിഞ്ഞു Happy Fully satisfied..Gem ആണ് കുഞ്ഞിക്ക Gem !!

ഇറങ്ങാൻ നേരം Dq വിലെ ആതിഥേയൻ വീണ്ടും.."ഷാഫി.. കഴിച്ചിട്ട് പോയാലോ.. എല്ലാരോടുമാണ് ..??
Dq എല്ലാരേയും നോക്കി.. !!

വിനയത്തോടെ എല്ലാരും ആ ക്ഷണം നിരസിച്ചു.. ഇത് തന്നെ ധാരാളം..പ്രതീക്ഷിച്ചതിനപ്പുറം ബ്രോ.. എന്ന് പറഞ്ഞു.. ഞങ്ങൾ ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് ഇടക്ക് സെർവന്റ് കൊണ്ട് വച്ച പ്ലേറ്റിൽ നിന്നു കുറച്ച് കാരക്ക കൂടി Dq വാരി എന്റെ കയ്യിൽ തന്നു.. "ഇനിപ്പോ വീടെത്തണ്ടേ കഴിക്കാൻ.. "

സ്വപ്നത്തിൽ പിന്നെയും ലോട്ടറി അടിച്ച മൂഡിൽ ഞാൻ മുറ്റത്തേക്കിറങ്ങി ഷൂ ഇടുമ്പോ. മുറ്റത്ത്‌ മറ്റൊരു അഥിതി കൂടി Dq -നെ കാണാൻ നിറഞ്ഞ ചിരിയുമായി എത്തിയിരുന്നു.. Mr.Jacob gregory (actor)

പുള്ളിക്ക് ഒരു നല്ല ചിരിയും hai -യും സമ്മാനിച്ച് കഴിഞ്ഞ നിമിഷങ്ങളിലെ ത്രില്ലിൽ പുറത്തേക്ക് നടക്കുമ്പോൾ ഞാൻ ഒന്നൂടെ കൈ തുറന്ന് ആ കാരക്കയെ നോക്കി.. 5 എണ്ണം..മനസ്സിൽ ഒന്നൂടെ തെളിഞ്ഞു.. 'കുഞ്ഞിക്കാ you are Great !!!

വാൽക്കഷ്ണം : Dq കഥക്കൊപ്പം ആ 5 കാരക്ക കൂടി കിട്ടിയ കടുത്ത Dq ഫാൻ ആയ പ്രിയതമ.. അത് കഴിക്കാതെ ഒരാഴ്ച കൊണ്ട് നടന്നത് വേറെ കഥ(നാട്ടുകാരെ കാണിക്കണ്ടേ കഥക്കൊപ്പം തെളിവായി😂😂 )

-ശുഭം -