കറുത്ത സാരിയിൽ അതിസുന്ദരിയായി നന്ദന വർമ്മ
Wednesday 20 May 2020 2:15 AM IST
സാരിയിൽ അതി സുന്ദരിയായി നന്ദന വർമ്മ. ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന താരങ്ങൾ ഫോട്ടോഷൂട്ട് നടത്തി സന്തോഷം കണ്ടെത്തുകയാണ് ഇപ്പോൾ . ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നന്ദന വർമ്മ. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇപ്പോൾ പങ്കുവച്ച ചിത്രമാണ് വൈറലാവുന്നത്.കറുത്ത സാരിയണിഞ്ഞ നടിയുടെ ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകൾ വന്നു നിറയുകയാണ് . സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. ഗപ്പി, മഴയത്ത്, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് നന്ദന അഭിനയിച്ച മറ്റു സിനിമകൾ .