ഹോളിവുഡ് നടൻ ജെനോ സിൽവ അന്തരിച്ചു

Wednesday 20 May 2020 12:38 AM IST
GENO SILVA

വാഷിംഗ്ടൺ: ഹോളിവുഡ് നടൻ ജെനോ സിൽവ(72) അന്തരിച്ചു. മറവിരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മരണവിവരം സിൽവയുടെ കുടുബാംഗങ്ങളാണ് പുറത്തുവിട്ടത്. ഈമാസം 9ന് മരണം നടന്നതായാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

40 വർഷത്തോളമായി ഹോളിവുഡ് സിനിമാ മേഖലയിൽ സജീവമായിരുന്നു സിൽവ. ലൂയിസ് വാൾഡേസിന്റെ സൂട്ട് സ്യൂട്ട്, റോബർട്ട് ടൗണിന്റെ ടെക്വില സൺറൈസ്, സ്റ്റീവൻ സ്പിൽബെർഗിന്റെ അമിസ്റ്റഡും ദ് ലോസ്റ്റ് വേൾഡ്; ജുറാസിക്ക് പാർക്ക്, ഡേവിഡ് ലിഞ്ചിന്റെ മുൾഹോളണ്ട് ഡ്രൈവ്, എഫ്. ഗാരി ഗ്രേയുടെ എ മാൻ അപാർട്ട് എന്നീ സിനികളിൽ സിൽവ മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമകളെ കൂടാതെ ടി.വിയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് സിൽവ. ഹിൽ സ്ട്രീറ്റ് ബ്ലൂസ്, മിയാമി വൈസ്, വാക്കർ, ടെക്‌സസ് റേയ്ഞ്ചർ, സ്റ്റാർ ട്രെക്ക്: എന്റർപ്രൈസ് ആൻഡ് അലിയാസ് എന്നിവയുടെ ചില എപ്പിസോഡുകളിലും സിൽവ ഭാഗമായിരുന്നു.