യുവതിയുടെ ശസ്‌ത്രക്രിയയ്ക്കായി നാട് കൈകോർക്കുന്നു

Wednesday 20 May 2020 12:57 AM IST

നെടുമങ്ങാട് : ഹൃദയ വാൽവ് തകരാറിലായ നിർദ്ധന യുവതിയുടെ ശസ്‌ത്രക്രിയയ്ക്കായി ലോക്ക് ഡൗണിലും നാട് കൈകോർക്കുന്നു. ഇരിഞ്ചയം കാവിനുംപുറകിൽ കുന്നുംപുറത്ത് വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ ജെ.സുജിലയുടെ ചികിത്സയ്ക്കാണ് നാട്ടുകാർ ഒന്നിക്കുന്നത്. കൂലിപ്പണിക്കാരനായ അനിൽകുമാറും ഹൃദ്രോഗിയാണ്. എട്ടു വയസുള്ള മകന്റെ സംരക്ഷണവും ദമ്പതികളുടെ ചികിത്സയും കീറാമുട്ടിയായതോടെ ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയും സുജിലയുടെ സഹപാഠികളും സി.പി.എം ഇരിഞ്ചയം വാർഡ് കമ്മിറ്റിയും മുൻകൈ എടുത്താണ് ചികിത്സാ സഹായനിധി സമാഹരിക്കുന്നത്. വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജിലയുടെ പേരിൽ എസ്.ബി.ഐ മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഫോൺ : 9037795322,7907821313.(അകൗണ്ട് നമ്പർ : 39318447735. IFSC:SBIN0070029).