ചാരായം വാറ്റ്: ഒരാൾ പിടിയിൽ

Wednesday 20 May 2020 8:44 AM IST

പറവൂർ : വ്യാജചാരായം വാറ്റിയ കേസിൽ പുത്തൻവേലിക്കര ഇളന്തിക്കര കീഴൂപ്പാടം കുര്യാപ്പിള്ളി ജോണിനെ (51) പൊലീസ് അറസ്റ്റുചെയ്തു. രഹസ്യവിവരത്തെത്തുടർന്നു നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. വീടിന്റെ അടുക്കളയിലെ സ്ലാബിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന വാഷ് നിറച്ച കന്നാസും പൈപ്പ് ഘടിപ്പിച്ച പ്ലാസ്റ്റിക് ബക്കറ്റും ചാരായം വാറ്റുന്നതിന് ഉപയോഗിച്ച പ്രഷർകുക്കറും രണ്ടുകുപ്പി ചാരായവും പിടിച്ചെടുത്തു. ഇൻസ്പെക്ടർ ജോബി തോമസ്, എസ്.ഐമാരായ എം.പി. സുധീർ, എം.എസ്. മുരളി, എ.എസ്.ഐമാരായ കെ.എം. ഹരിദാസ്, സി.പി. ഡേവിസ്, കെ.എ. ബിജു, സി.പി.ഒമാരായ എം.ജി. ദിലീഷ്, പി.എ. അനൂപ് എന്നിവർ ചേർന്നാണ് ജോണിയെ പിടികൂടിയത്.