ധീവരസഭ സത്യാഗ്രഹം ഇന്ന്

Wednesday 20 May 2020 12:32 AM IST

ആലപ്പുഴ: മത്സ്യത്തൊഴിലാളി മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രധിഷേധിച്ച് ധീവരസഭ ഇന്ന് രാവിലെ 11ന് കളക്ടറേറ്റു പടിക്കൽ സത്യാഗ്രഹം നടത്തും. ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്യും. കടലാക്രമണത്തിലും, പ്രളയത്തിലും വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധി വസിപ്പിക്കുക, തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന്റെ പുനർ നിർമ്മാണം ആരംഭിക്കുക, തണ്ണീർ മുക്കം ബണ്ടിന്റെ മണൽ ചിറയും തുരുത്തുകളും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സംസ്ഥാന സെക്രട്ടറി സി.ഗോപിനാഥ് അറിയിച്ചു.