ഒരു പഴയ ചിത്രത്തിന്റെ ഓർമ്മ

Wednesday 20 May 2020 12:42 AM IST
സി​.പി​.ഐ ജനറൽ സെക്രട്ടറി​ അജയ് ഘോഷി​ന്റെ ചുണ്ടി​ലെ സി​ഗരറ്റ് കത്തി​ക്കുന്ന ഹോച്ചി​മി​ൻ. സമീപം സാകൂതം വീക്ഷി​ക്കുന്ന നെഹ്‌റു. (ഫയൽ ഫോട്ടോ)

​ഹോ​ച്ചി​മി​ന്റെ​ ​ഒ​രു​ ​പ​ഴ​യ​ ​ചി​ത്ര​മു​ണ്ട്.​ ​ഉ​ത്ത​ര​ ​(​സോ​ഷ്യ​ലി​സ്റ്റ്)​ ​വി​യ​റ്റ്നാ​മി​ന്റെ​ ​(​അ​ന്ന് ​വി​യ​റ്റ്നാം​ ​ഒ​ന്നാ​യി​രു​ന്നി​ല്ല​)​ ​പ്ര​സി​ഡ​ന്റ് ​ആയി​രി​ക്കേ​ ​അ​ദ്ദേ​ഹം​ ​ന​ട​ത്തി​യ​ ​ഇ​ന്ത്യാ​ ​സ​ന്ദ​ർ​ശ​ന​ ​വേ​ള​യി​ൽ​ ​എ​ടു​ത്ത​ ​ചി​ത്ര​മാ​ണ​ത്.​ ​പ​ണ്ഡി​റ്റ് ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌റു​വും​ ,​ ​സി​ ​പി​ ​ഐ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ജ​യ് ​ഘോ​ഷു​മാ​ണ് ​ആ​ ​ച​രി​ത്ര​ ​ചി​ത്ര​ത്തി​ൽ​ ​ഇ​ടം​ ​പി​ടി​ച്ച​ ​മ​റ്റു​ ​ര​ണ്ട് ​പേ​ർ​ .​ ​അ​ജ​യ് ​ഘോ​ഷി​ന്റെ​ ​ചു​ണ്ടി​ലെ​ ​സി​ഗ​ര​റ്റ് ​ഒ​രു​ ​ലൈ​റ്റ​ർ​ ​കൊ​ണ്ട് ​ഹോ​ച്ചി​മി​ൻ​ ​ക​ത്തി​ക്കു​ന്ന​താ​ണ് ​ആ​ ​ചി​ത്രം.​ ​അ​ടു​ത്തി​രി​ക്കു​ന്ന​ ​നെ​ഹ്‌റു​ ​സാ​കൂ​തം​ ​അ​ത് ​നോ​ക്കു​ന്നു.​ ​വ്യ​ത്യ​സ്ത​മാ​യ​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​വ്യ​ത്യ​സ്ത​മാ​യ​ ​രാ​ഷ്ട്രീ​യ​ ​സം​സ്‌​കാ​ര​ത്തി​ന്റെ​ ​ശ​ക്തി​ ​​​ ​സൗ​ന്ദ​ര്യ​ങ്ങ​ളി​ലേ​ക്ക് ​നോ​ക്കാ​ൻ​ ​ആ​ ​ചി​ത്രം​ ​ന​മ്മോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​ദേ​ശീ​യ​ ​വി​മോ​ച​ന​ ​പോ​രാ​ട്ട​ങ്ങ​ൾ​ ​ലോ​ക​ത്തി​ന്റെ​ ​ഗ​തി​ ​നി​ർ​ണ​യി​ച്ച​ 1950​ ​ക​ളി​ലെ​ ​ചി​ത്ര​മാ​ണ​ത്.


ജാ​പ്പ​നീ​സ് ​​​ ​ഫ്ര​ഞ്ച് ​​​ ​അ​മേ​രി​ക്ക​ൻ​ ​സാ​മ്രാ​ജ്യ​ത്വ​ങ്ങ​ളെ​ ​ഒ​ന്നി​ന്റെ​ ​പു​റ​കേ​ ​ഒ​ന്നാ​യി​ ​ചെ​റു​ത്തു​ ​തോ​ല്പി​ച്ച​ ​പാ​ര​മ്പ​ര്യ​മാ​ണ് ​വി​യ​റ്റ്നാ​മി​ന്റേ​ത്.​​ ​തെ​ക്ക് ​വ​ട​ക്ക് ​വി​യ​റ്റ്നാ​മു​ക​ൾ​ ​ഒ​രേ​ ​മേ​ൽ​ക്കൂ​രയ്ക്ക്​ ​താ​ഴെ​ ​ഒ​ന്നി​ച്ച് ​ഏ​കീ​കൃ​ത​ ​മാ​തൃ​ഭൂ​മി​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നാ​യി​രു​ന്നു​ ​വി​യ​റ്റ്നാ​മി​ലെ​ ​കൊ​ച്ചു​ ​മ​നു​ഷ്യ​ർ​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​യു​ധ​ശ​ക്തി​യോ​ട് ​ഏ​റ്റു​മു​ട്ടി​യ​ത്.​ ​ആ​ ​സം​ഗ്രാ​മ​ ​ഭൂ​മി​യി​ൽ​ ​നി​ന്നാ​ണ് ​ഹോ​ച്ചി​മി​ൻ​ ​ഉ​യ​ർ​ന്നു​ ​വ​ന്ന​ത്.​ ​തീ​ർ​ത്തും​ ​എ​ളി​യ​ ​നി​ല​യി​ൽ.​ ​സ്വ​ന്തം​ ​ജ​ന​ത​യു​ടെ​ ​അ​ടി​മ​ ​സ​മാ​ന​മാ​യ​ ​ജീ​വി​ത​ഗ​തി​ ​മാ​റ്റിക്കുറി​ച്ച​ ​ഒ​രു​ ​യു​വ​ ​മ​ന​സി​ന്റെ​ ​അ​ന്വേ​ഷ​ണ​മാ​യി​രു​ന്നു​ ​ഹോ​ച്ചി​മി​നെ​ ​സൃ​ഷ്ടി​ച്ച​ത്.​ ​കെ​ആ​ൻ​ ​പ്ര​വി​ശ്യ​യി​ലെ​ ​കിം​ ​ല​യ​ൻ​ ​ഗ്രാ​മ​ത്തി​ലെ​ ​പ്രൈ​മ​റി​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​മ​ക​നാ​യി​ ​ജ​നി​ച്ച​ ​ഹോ​ച്ചി​മി​ന്റെ​ ​സ്‌​കൂ​ളി​ലെ​ ​പേ​ര് ​ന്ഗ്യൂ​യ​ൻ​ ​ടാ​റ്റ് ​താ​ൻ​ ​എ​ന്നാ​യി​രു​ന്നു.​ ​ദേ​ശീ​യ​ ​വി​മോ​ച​ന​ത്തി​ന്റെ​ ​അ​ർ​ത്ഥ​വും​ ​രാ​ഷ്ട്രീ​യ​വും​ ​ബ​ന്ധു​ക്ക​ളും​ ​ആ​രാ​ക​ണം,​ ​എ​ന്താ​ക​ണം​ ​എ​ന്ന​താ​യി​രു​ന്നു​ ​ആ​ ​മ​ന​സി​ന്റെ​ ​എ​പ്പോ​ഴ​ത്തെ​യും​ ​അ​ന്വേ​ഷ​ണ​ ​വി​ഷ​യം.​ ​അ​താ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​മാ​ർ​ക്സി​സ​ത്തി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​പ​ല​ ​പ​ല​ ​പ​ടി​ക​ൾ​ ​ച​വി​ട്ടി​ക്കട​ന്ന് ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​ഇ​ന്തോ​​​ചൈ​ന​ ​(​പീ​ന്നീ​ട് ​വ​ർ​ക്കിം​ഗ് ​പീ​പ്പി​ൾ​സ് ​പാ​ർ​ട്ടി​ ​ഒഫ് ​വി​യ​റ്റ്നാം​ ​എ​ന്ന് ​പു​ന​ർ​നാ​മ​ക​ര​ണം​ ​ചെ​യ്യ​പ്പെ​ട്ടു​ ​)​ ​വ​രെ​ ​നീ​ണ്ടു​ ​പോ​യ​ ​വി​യ​റ്റ്നാ​മി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​ച​രി​ത്ര​വും​ ​ഹോ​ച്ചി​മി​ന്റെ​ ​ജീ​വ​ച​രി​ത്ര​വും​ ​ഒ​ന്നു​ ​ത​ന്നെ​യാ​ണ്.​ ​അ​തി​നി​ട​യി​ൽ​ ​വി​യ​റ്റ്നാ​മി​ൽ​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​നാ​യും​ ​ഫ്ര​ഞ്ചു​ക​പ്പ​ലു​ക​ളി​ൽ​ ​തൊ​ഴി​ലാ​ളി​യാ​യും​ ​അ​ദ്ദേ​ഹം​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഫ്രാ​ൻ​സി​നു​ ​പു​റ​മേ​ ​സ്‌​പെ​യി​ൻ,​ ​പോ​ർ​ച്ചു​ഗ​ൽ,​ ​അ​ൾ​ജീ​രി​യ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​അ​നു​ഭ​വ​ങ്ങ​ളെ​ ​വി​യ​റ്റ്നാ​മി​ന്റെ​ ​അ​നു​ഭ​വ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​ആ​ ​ദേ​ശീ​യ​ ​വി​മോ​ച​ന​ ​പോ​രാ​ളി​ ​എ​ഴു​തി​യ​ ​'​ഫ്ര​ഞ്ച് ​കോ​ള​നൈ​സേ​ഷ​ന്റെ​ ​പ​രാ​ജ​യം​"​ ​എ​ന്ന​ ​പു​സ്ത​കം​ ​വി​മോ​ച​ന​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ച​ർ​ച്ചാ​ ​വി​ഷ​യ​മാ​യി.​ ​പി​ന്നീ​ട് ​ല​ണ്ട​നി​ൽ​ ​യ​ന്ത്ര​ ​ചൂ​ള​യി​ലെ​ ​തൊ​ഴി​ലാ​ളി​യാ​യും​ ​റോ​ഡു​ ​തൂ​പ്പു​കാ​ര​നാ​യും​ ​കാ​ൾ​ട്ട​ൺ​ ​ഹോ​ട്ട​ലി​ലെ​ ​കു​ശ​നി​ക്കാ​ര​ന്റെ​ ​സ​ഹാ​യി​യാ​യും​ ​എ​ല്ലാം​ ​അ​ദ്ദേ​ഹം​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഫ്രാ​ൻ​സി​ൽ​ ​ഒ​രു​ ​ഫോ​ട്ടോ​ ​സ്റ്റു​ഡി​യോ​യി​ലെ​ ​സ​ഹാ​യി​യാ​യി​ ​പ്ര​വ​ർ​ത്തി​ക്ക​വേ​യാ​ണ് ​ഹോ​ച്ചി​മി​ൻ​ ​ചൈ​നീ​സ് ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യു​മാ​യി​ ​ബ​ന്ധം​ ​സ്ഥാ​പി​ച്ച​ത്.​ ​പാ​രീ​സി​ൽ​ ​നി​ന്ന് ​വി​യ​റ്റ്നാ​മി​ലേ​ക്ക് ​ഒ​ളി​ച്ചു​ ​ക​ട​ത്തി​യ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​രേ​ഖ​യും​ ​അ​ക്കാ​ല​ത്ത് ​അ​ദ്ദേ​ഹം​ ​എ​ഴു​തി.​ ​'​ ​മ​ർ​ദ്ദി​ത​രും​ ​ചൂ​ഷി​ത​രു​മാ​യ​ ​ജ​ന​ ​കോ​ടി​ക​ളെ​ ​ത​ട്ടി​യു​ണ​ർ​ത്തി​ ​കൊ​ണ്ട് ​മ​ഹ​ത്താ​യ​ ​ഒ​ക്ടോ​ബ​ർ​ ​വി​പ്ല​വം​ ​പ​ഞ്ച​ ​ഭൂ​ഖ​ണ്ഡ​ങ്ങ​ളെ​യും​ ​ജ്വ​ലി​പ്പി​ക്കു​ന്നു.​ ​ആ​ ​ജ്വാ​ല​യി​ലാ​ണ് ​വി​യ​റ്റ്നാ​മി​ന് ​അ​വ​ളു​ടെ​ ​മോ​ച​ന​ ​വ​ഴി​യി​ലെ​ ​ഇ​രു​ട്ട് ​നീ​ക്കേ​ണ്ട​ത് ​'.​ 1942​ൽ​ ​സ്വീ​ക​രി​ച്ച​ ​ഒ​ളി​വി​ലെ​ ​പേ​രാ​യി​രു​ന്നു​ ​'​ഹോ​ച്ചി​മി​ൻ​'.​ ​എ​ന്ന​ത്.​ ​ആ​ ​നാ​മം​ ​പി​ന്നീ​ട് ​ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള​ ​ജ​ന​ത​യ്ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​ ​പേ​രാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.


'​മേ​രാ​ ​നാം​ ​തേ​രാ​ ​നാം​ ​വി​യ​റ്റ്നാം​ ​വി​യ​റ്റ്നാം"​ ​എ​ന്ന​ ​ഒ​രു​ ​മു​ദ്രാ​വാ​ക്യ​മു​ണ്ട്,​ ​ഇ​ന്ത്യ​യു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ.​ ​എ​ന്റെ​ ​പേ​രും​ ​നി​ന്റെ​ ​പേ​രും​ ​വി​യ​റ്റ്നാം​ ​എ​ന്നാ​ണെ​ന്ന് ​ആ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു.​ ​ഹോ​ച്ചി​മി​ന്റെ​ ​ഇ​ന്ത്യാ​ ​സ​ന്ദ​ർ​ശ​ന​ ​വേ​ള​യി​ൽ​ ​ഇ​ന്ത്യ​യി​ലെ​മ്പാ​ടും​ ​അ​ത് ​കൊ​ടു​ങ്കാ​റ്റു​പോ​ലെ​ ​ആ​ഞ്ഞു​വീ​ശി.​ ​യു​ദ്ധ​വെ​റി​ക്കെ​തി​രെയും​ ​സാ​മ്രാ​ജ്യ​ത്വ​ ​ഭീ​ക​ര​ത​യ്ക്കും​ ​എ​തി​രാ​യു​ള്ള​ ​മ​നു​ഷ്യ​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​പ്ര​തീ​ക​മാ​യി​ ​ലോ​ക​ത്തെ​മ്പാ​ടും​ ​വി​യ​റ്റ്നാം​ ​മാ​റി​യ​പ്പോ​ഴാ​ണ് ​ഇ​ന്ത്യ​ ​ആ​ ​മു​ദ്രാ​വാ​ക്യം​ ​നെ​ഞ്ചേ​റ്റി​യ​ത്.​ ​ആ​ ​വി​യ​റ്റ്നാ​മി​ന്റെ​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ​ ​പ​ര്യാ​യ​ ​പ​ദ​മാ​യി​രു​ന്നു​ ​ഹോ​ച്ചി​മി​ൻ.​ ​ദേ​ശീ​യ​ ​വി​മോ​ച​ന​ ​പ്ര​സ്ഥാ​ന​ങ്ങ​ളും​ ​സോ​ഷ്യ​ലി​സ​വും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധ​ത്തി​ന്റെ​ ​ക​ണ്ണി​യാ​യും​ ​അ​ദ്ദേ​ഹം​ ​നി​ല​കൊ​ണ്ടു.​ 1954​ൽ​ ​ടി​യ​ൻ​ ​ബി​യ​ൻ​ ​ഫു​വി​ലെ​ ​യു​ദ്ധ​ ​വി​ജ​യം​ ​വി​യ​റ്റ്നാം​ ​ച​രി​ത്ര​ത്തി​ലെ​ ​നാ​ഴി​ക​ക്ക​ല്ലാ​ണ്.​ ​ഇ​ന്തോ​​​ചീ​ന​യി​ലെ​ ​ഫ്ര​ഞ്ച് ​കോ​ള​നി​ ​വാ​ഴ്ചയു​ടെ​ ​അ​ന്ത്യം​ ​കു​റി​ച്ചു​ ​ആ​ ​വി​ജ​യം.​ ​അ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ട് ​ക​ട​മ​ക​ളാ​ണ് ​ഹോ​ച്ചി​മി​ൻ​ ​മു​ന്നോ​ട്ടു​വ​ച്ച​ത്:​ ​വ​ട​ക്ക​ൻ​ ​വി​യ​റ്റ്നാ​മി​ൽ​ ​സോ​ഷ്യ​ലി​സം​ ​കെ​ട്ടി​പ്പ​ടു​ക്കു​ക​യും​ ​അ​മേ​രി​ക്ക​ൻ​ ​പാ​വ​ ​ഭ​ര​ണ​ത്തി​ൽ​ ​അ​മ​ർ​ന്ന​ ​തെ​ക്ക​ൻ​ ​വി​യ​റ്റ്നാ​മി​ൽ​ ​മോ​ച​ന​ ​സ​മ​രം​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​യും.


ആ​ ​ക​ട​മ​ക​ൾ​ ​കൂ​ട്ടി​യി​ണ​ക്കി​ ​മു​ന്നേ​റു​ന്ന​തി​ൽ​ ​വി​യ​റ്റ്നാ​മീ​സ് ​ജ​ന​ത​ക്കു​ ​ഹോ​ച്ചി​മി​ൻ​ ​ന​ൽ​കി​യ​ ​അ​നു​പ​മ​ ​നേ​തൃ​ത്വം​ ​അ​ദ്ദേ​ഹ​ത്തെ​ ​ലോ​ക​ ​വി​പ്ല​വ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​നേ​താ​ക്ക​ളി​ൽ​ ​ഒ​രാ​ളാ​ക്കി.​ ​ആ​ ​സ​മ​ര​ ​ദി​ന​ങ്ങ​ളു​ടെ​ ​ഓ​ർ​മ​ക​ളോ​ടൊ​പ്പം​ ​ഹോ​ച്ചി​മി​നും​ ​സാ​മ്രാ​ജ്യ​ത്യ​വി​രു​ദ്ധ​ ​ശ​ക്തി​ക​ളു​ടെ​ ​ഓ​ർ​മ​ക​ളി​ൽ​ ​എ​ന്നും​ ​ജീ​വി​ച്ചി​രി​ക്കും. ​മു​ഖ്യ​ ​ശ​ത്രു​വി​നെ​ ​നേ​രി​ടാ​ൻ​ ​വി​പു​ല​മാ​യ​ ​സ​മ​ര​ ​സ​ഖ്യം​ ​എ​ന്ന​താ​ണ് ​ആ​ ​സ്മ​ര​ണ​യു​ടെ​ ​ഇ​ന്ന​ത്തെ​യും​ ​കാ​ത​ൽ.


​സി​ദ്ധാ​ന്ത​ത്തി​ന്റെ​ ​പി​ൻ​ബ​ല​മി​ല്ലാ​ത്ത​ ​പ്ര​വൃ​ത്തി​ ​വേ​രി​ല്ലാ​ത്ത​ ​മ​ര​മാ​ണെ​ന്നും​ ​പ്ര​വൃ​ത്തി​യു​മാ​യി​ ​കൂ​ട്ടി​യി​ണ​ക്കാ​ത്ത​ ​സി​ദ്ധാ​ന്തം​ ​ഫ​ലം​ ​കാ​യ്ക്കാ​ത്ത​ ​മ​ര​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​ഠി​പ്പി​ക്കു​ന്നു.​ ​ഹാ​നോ​യി​യി​ലെ​ ​പ്ര​സി​ഡ​ന്റി​ന്റെ​കൊ​ട്ടാ​ര​ത്തി​ൽ​ ​താ​മ​സി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടാ​ക്കി​യി​ല്ല.​ ​തൊ​ട്ട​ടു​ത്ത​ ​വ​ള​പ്പി​ൽ​ ​ത​ടി​കൊ​ണ്ട് ​തീ​ർ​ത്ത​ ​ര​ണ്ടു​ ​മു​റി​ ​വീ​ട്ടി​ൽ​ ​ജീ​വി​ച്ചു​ ​കൊ​ണ്ട് ​ഹോ​ച്ചി​മി​ൻ​ ​ല​ളി​ത​മാ​യ​ ​ജീ​വി​തം​ ​ഒ​രാ​ളു​ടെ​ ​ആ​ശ​യ​ഗ​രി​മ​യെ​ ​ചെ​റു​താ​ക്കു​കയി​ല്ല​ ​എ​ന്ന് ​ലോ​ക​ത്തോ​ട് ​പ​റ​യു​ക​യാ​യി​രു​ന്നു.