രോഗം സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്ന് എത്തിയ ആൾക്ക്
Wednesday 20 May 2020 1:33 AM IST
തൃശൂർ: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ 15ന് ചെന്നൈയിൽ നിന്ന് വാളയാർ വഴി തിരിച്ചെത്തിയ ഒല്ലൂർ സ്വദേശിയായ യുവാവിന്. 36 വയസുള്ള ഇദ്ദേഹത്തിനൊപ്പം വാളയാറിൽ എത്തിയ സുഹൃത്തും മൂർക്കനിക്കര സ്വദേശിയുമായ യുവാവിനെ രോഗലക്ഷണങ്ങളുമായി പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 17ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂർക്കനിക്കരയിലെ കൊവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ഇയാളെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.