കൊവിഡിനിടയിൽ മനസിന് കുളിർമ നൽകുന്ന കാഴ്ച! പൊലീസുകാർക്ക് മധുരം നൽകി കരസേന ഉദ്യോഗസ്ഥർ, വീഡിയോ ഷെയർ ചെയ്ത് അനുപം ഖേർ
Saturday 23 May 2020 11:44 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന പൊലീസുകാർക്ക് മധുരം വിതരണം ചെയ്ത് കരസേന. ഒരു കരസേന ഉന്നത ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് മധുരം വിതരണം ചെയ്യുന്ന വീഡിയോയിലാണ് ഈ സന്തോഷകരമായ കാഴ്ച. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായി.
ബിക്കാനിർ പൊലീസാണ് ട്വിറ്ററിലൂടെ ഈ വീഡിയോ ഷെയർ ചെയ്തത്. തുടർന്ന് ബോളിവുഡ് ചലച്ചിത്ര താരം അനുപം ഖേർ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്തു. ഈ വീഡിയോയും മൂന്ന് ലക്ഷത്തോളം പേർ കണ്ടു. കൊവിഡ് കാലത്ത് കണ്ട ഏറ്റവും പ്രചോദനകരമായ വീഡിയോ എന്ന് അനുപം ഖേർ ഇതിനെ കുറിച്ച് പറഞ്ഞു. 6227 പേരാണ് രാജസ്ഥാനിൽ രോഗബാധിതരായിട്ടുള്ളത്. 151 പേർ മരിച്ചപ്പോൾ 3485 പേർക്ക് രോഗം ഭേദമായി.