ചരിത്രം സൃഷ്ടിച്ചു എത്തിഹാദ് ഇസ്രായേലിലിറങ്ങിയത് വെറുതെയായി, അതൊന്നും ഞങ്ങൾക്ക് വേണ്ടെന്ന് പലസ്തീൻ

Saturday 23 May 2020 3:26 PM IST

റാമള്ള: ചരിത്രത്തിലാദ്യമായി ഇതിഹാദ് വിമാനം ഇസ്രായേലിലിറങ്ങിയത് പലസ്തീനുള്ള മെഡിക്കൽ സഹായവുമായായിരുന്നു.14ടണ്ണോളം വരുന്ന യുഎഇ സഹായത്തെ പക്ഷെ വേണ്ടെന്ന് പറയുകയാണ് പലസ്തീൻ അതോറിറ്റി. ആരോഗ്യ മന്ത്രിയായ മയി കൈല ആണ് ഇസ്രായേൽ എയർപോർട്ടിൽ വന്ന സഹായം തങ്ങൾക്ക് വേണ്ട എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളെ അറിയിക്കാതെയാണ് എമിറേറ്റിന്റെ സഹായമെന്ന് കൈല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'പരാമാധികാര രാജ്യമാണ് പലസ്തീൻ. ആദ്യം ഞങ്ങളുമായി സംസാരിക്കുകയായിരുന്നു യുഎഇ വേണ്ടിയിരുന്നത്.' പലസ്തീൻ ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊവിഡ് സഹായം പലസ്തീനിലേക്ക് യുഎഇ അയച്ചത്. ജോർദാനും,ഈജിപ്തും ഇസ്രായേലുമായി 1994ൽ സമാധാന കരാറിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ മറ്റ് അറബ് രാജ്യങ്ങളൊന്നും പലസ്തീൻ പ്രദേശങ്ങൾ ഇസ്രായേൽ കൈയേറിയതിനാൽ കരാറിൽ ഒപ്പ് വച്ചിട്ടില്ല.