എയിംസിലെ മുതിർന്ന ഡോക്ടർ കൊവിഡ് രോഗബാധ മൂലം മരണപ്പെട്ടു

Saturday 23 May 2020 9:30 PM IST

ന്യൂഡൽഹി: ഡൽഹി ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലെ (എയിംസ്​) മുതിർന്ന ഡോക്​ടർ കൊവിഡ് 19 രോഗബാധ മൂലം മരണമടഞ്ഞു. 78 കാരനായ ഡോ. ജിതേന്ദ്ര നാദ്​ പാണ്ഡെയാണ്​ മരിച്ചത്​. എയിംസിൽ ശ്വസകോശ രോഗ വിദഗ്ദ വിഭാഗത്തി​ന്റെറ തലവനും ഡയറക്​ടറുമായിരുന്ന ഇദ്ദേഹം ആഴ്​ചകൾക്ക്​ മുമ്പ്​ കൊവിഡ്​ ബാധയുള്ള രോഗികളെ ചികിത്സിച്ചിരുന്നു.

ഡൽഹിയിലെ മുതിർന്ന ഡോക്​ടർമാരിൽ ഒരാളായി ഡോ. സംഗീതാ റെഡ്ഡി, ഡോക്ടറുടെ മരണം കൊവിഡ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എയിംസിലെ കാൻറീൻ ജീവനക്കാരിൽ ഒരാൾ കൊവിഡ് രോഗം ബാധിച്ച് മരിച്ചിരുന്നു. അടുത്തിടെ ഡൽഹിയിലെ ഡോക്​ടർമാരും നഴ്​സുമാരുമടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക്​ കൊവിഡ് വന്നതായി സ്​ഥിരീകരിച്ചിരുന്നു.