ആ മൂന്നുപേരെയും ക്വാറന്റൈനിലാക്കണം, നെഹ്റു കുടുംബത്തിനെതിരെ ബി.ജെ.പി എം.പി
Monday 25 May 2020 6:52 PM IST
ന്യൂഡൽഹി: നെഹ്റു കുടുംബത്തിനെതിരെ ബി.ജെ.പി എം.പി പർവേശ് വെർമ്മ. അമ്പത് വർഷം രാജ്യം ഭരിച്ച കുടുംബത്തിലെ മൂന്ന് പേരെ കൊവിഡ് വ്യാപനം തീരുന്നത് വരെ ക്വാറന്റൈനിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു അടിയന്തരഘട്ടമാണ്. പക്ഷേ, ഒരു കുടുംബമുണ്ട്. 50 വർഷം ഭരണത്തിലിരുന്നവർ. രാജ്യം വെല്ലുവിളി നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. അതുകൊണ്ട് കൊവിഡ് ഭീതി ഒഴിയുന്നതു വരെ ആ മൂന്നു പേരെയും ക്വാറന്റൈനിലാക്കണം. 'പർവേശ് വെർമ്മ പറഞ്ഞു.
കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.