ഇന്ന് 'ജിബ്രൂട്ടന്റെ' വിവാഹം; ആശംസകളുമായി ജോജു ജോർജ്
Thursday 28 May 2020 10:41 AM IST
പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ ജിബ്രൂട്ടനെ പ്രേക്ഷകർ മറക്കാനിടയില്ല.ചെറിയ വേഷങ്ങളിലാണ് ഗോകുലനെ നമ്മൾ കണ്ടിട്ടുള്ളത്.. മമ്മൂട്ടിയോടൊപ്പം ഉണ്ട എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്തത് അഭിയജീവിതത്തിലെ വഴിത്തിരിവായിരുന്നു.ഇന്ന് താരം വിവാഹിതനാകുകയാണ്.. വിവാഹാശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. വിവാഹ ക്ഷണകത്താണ് ജോജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ന് വിവാഹിതനാകുന്ന ഗോകുലന്റെ വധു ധന്യയാണ്. ഗോകുലന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് കല്യാണകാര്യം പുറത്തുവിട്ടിരിക്കുന്നത്.എന്റെ പ്രിയപ്പെട്ട ഗോകുവിന് വിവാഹ മംഗളാശംസകള്‍. എന്റെ എല്ലാ പ്രാര്‍ത്ഥനയും ഒപ്പമുണ്ടാകും' എന്നാണ് ജോജു കുറിപ്പില്‍ പറയുന്നത്. 'ജോസഫ്' എന്ന സിനിമയില്‍ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എറണാകുളം കാക്കനാടാണ് ഗോകുലന്റെ സ്വദേശം.