സി.പി.എമ്മിന്റെ ഭവന സന്ദർശനത്തിനുള്ള ലഘുലേഖ സർക്കാർ ചെലവിൽ, ആരോപണവുമായി ഉമ്മൻ ചാണ്ടി

Thursday 28 May 2020 1:49 PM IST

തിരുവനന്തപുരം: ഭവന സന്ദർശനത്തിനായി സി.പി.എം സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി രംഗത്തെത്തി. സുഭിക്ഷം, ഭദ്ര, സുരക്ഷിതം എന്ന പേരിൽ ലഖുലേകൾ അച്ചടിക്കാനായി സർക്കാർ ഫണ്ട് ഉപയോഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രവാസികളുടെ ക്വാറന്റീൻ ചെലവുകൾവഹിക്കാൻ തയ്യാറാകാത്ത സർക്കാർ എന്തിനാണ് ഇത്തരം ധൂർത്തുകൾ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. രണ്ടരക്കോടി രൂപയാണ് ലഘുലേഖകൾ അച്ചടിക്കാനായി സർക്കാർ ചെലവാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി ആരോപിക്കുന്നു.

അഞ്ചു വർഷം കൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ നാലു വർഷംകൊണ്ട് ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. അങ്ങിനെയെങ്കിൽ ഇനിയുള്ള വർഷം സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.