അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം
Friday 29 May 2020 12:33 AM IST
തലയോലപ്പറമ്പ് : ലോക്ക് ഡൗൺ ലംഘിച്ച് നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് മടക്കി അയച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ മുളക്കുളത്തെ ഇഷ്ടിക കളങ്ങളിൽ താമസിക്കുന്നവരാണ് നാട്ടിൽ പോകണമെന്ന ആവശ്യവുമായി വെള്ളൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തത്. ഇവരെ കൈയ്യൂരിക്കൽ ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം പെരുവയിലും തൊഴിലാളികൾ സംഘടിച്ചിരുന്നു.