ATTN MAIN DESK 11 വർഷത്തെ താഴ്ചയിൽ ജി.ഡി.പി വളർച്ച

Friday 29 May 2020 11:13 PM IST

കൊച്ചി:ആഗോള സാമ്പത്തിക മാന്ദ്യവും കൊവിഡ് ആഘാതവും മൂലം കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി - മാർച്ചിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 11 വർഷത്തെ താഴ്ചയായ 3.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2019-20ലെ വളർച്ച എട്ടുവർഷത്തെ താഴ്ചയായ 4.2 ശതമാനത്തിലേക്കും ഇടിഞ്ഞു. 2018-19ൽ ഇന്ത്യ 6.1 ശതമാനം വളർന്നിരുന്നു. 2018-19 ജനുവരി-മാർച്ചിൽ 5.8 ശതമാനമായിരുന്നു വളർച്ച. ഒക്‌ടോബർ-ഡിസംബറിൽ 4.1 ശതമാനവും.

₹94,954

2019-20ൽ ഇന്ത്യക്കാരുടെ ആളോഹരി വരുമാനം 94,954 രൂപ. വർദ്ധന 3.1%

2018-19ൽ 92,085 രൂപയായിരുന്നു.

വീഴ്‌ചയുടെ കണക്കുകൾ

(ജനുവരി-മാർച്ചലെയും 2019-20 വർഷത്തെയും വളർച്ച. ബ്രായ്ക്കറ്റിൽ മുൻവർഷത്തെയും ഒക്‌ടോബർ-ഡിസംബറിലെയും വളർച്ച)

സ്വകാര്യ ഉപഭോഗം

 2019-20: 5.3% (7.15%)

 ജനുവരി-മാർച്ച് : 2.7% (6.6%)

നിക്ഷേപം

 2019-20: -2.8% (9.8%)

 ജനുവരി-മാർച്ച് : -6.5% (-5.2%)

സർക്കാർ ചെലവ്

 2019-20: 13.6% (13.4%)

 ജനുവരി-മാർച്ച് : 11.75% (10.1%)

കാർഷിക മേഖല

 2019-20: 4% (2.4%)

 ജനുവരി-മാർച്ച് : 5.2% (3.6%)

ഖനനം

 2019-20: 3.1% (5.8%)

 ജനുവരി-മാർച്ച് : 2.7% (2.2%)

മാനുഫാക്‌ചറിംഗ്

 2019-20: 0.03% (5.7%)

 ജനുവരി-മാർച്ച് : -1.4% (-0.8%)

നിർമ്മാണം

 2019-20: 1.3% (6.1%)

 ജനുവരി-മാർച്ച് : -2.2% (0.04%)

വ്യാപാരം, ഗതാഗതം

 2019-20: 3.6% (7.7%)

 ജനുവരി-മാർച്ച് : 2.6% (4.3%)

ധനകാര്യ സേവനം

 2019-20: 2.4% (3.3%)

 ജനുവരി-മാർച്ച് : 4.6% (6.8%)

-38.1%

മുഖ്യ വ്യവസായ മേഖലയുടെ വളർച്ച ഏപ്രിലിൽ നെഗറ്റീവ് 38.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. മാർച്ചിൽ വളർച്ച നൈഗറ്റീവ് 6.5 ശതമാനമായിരുന്നു.

തിളങ്ങാതെ ഇന്ത്യ

ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യയ്ക്ക് തിരിച്ചുപിടിക്കാനായില്ല. കഴിഞ്ഞപാദത്തിൽ 6.8 ശതമാനം വളർന്ന ചൈനയാണ് മുന്നിൽ.

ധനക്കമ്മി 4.59%

കഴിഞ്ഞ സമ്പദ്‌വർഷം കേന്ദ്രത്തിന്റെ ധനക്കമ്മി ജി.ഡി.പിയുടെ 4.59 ശതമാനമാണ്. 3.3 ശതമാനത്തിൽ നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം.

-45%

ലോക്ക്ഡൗണിൽ സമ്പദ്‌ ഇടപാടുകൾ സ്‌തംഭിച്ച നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച നെഗറ്രീവ് 45 ശതമാനത്തിലേക്ക് വരെ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തലുകൾ.