നാമക്കലിൽ വാഹനാപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
Saturday 30 May 2020 1:34 PM IST
തിരുവനന്തപുരം: തമിഴ്നാട്ടിലെ നാമക്കലിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.കൊട്ടാരക്കര സ്വദേശി ജിജോതോമസ്, കൊല്ലം സ്വദേശി ജിനുവർഗീസ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറുകായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.