അനിൽകുമാറിന്റെ മരണം കൊലപാതകമെന്ന് സഹോദരൻ

Sunday 31 May 2020 6:10 AM IST

കുറുപ്പംപടി: സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അനിൽകുമാറിന്റെ മരണം കൊലപാതകമെന്ന് ആരോപണവുമായി കുന്നത്തുനാട് എസ്. എൻ. ഡി. പി. യൂണിയൻ മുൻ സെക്രട്ടറിയും അനിൽകുമാറിന്റെ സഹോദരനുമായ ആർ. അജന്തകുമാർരംഗത്തെത്തി. മുഖ്യമന്ത്രിക്കും,ഡി.ജി.പി.ക്കും ഇദ്ദേഹം പരാതി നൽകിട്ടുണ്ട്. അനിൽകുമാറിന്റെ ഫോൺ കോൾ വിവരങ്ങൾആവശ്യപ്പെട്ടും, പൊലീസ് സർജനെകൊണ്ട് സംഭവ സ്ഥലം പരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അജന്തകുമാർ പെരുമ്പാവൂർ ഡിവൈ. എസ്. പി.ക്കും അപേക്ഷ സമർപ്പിച്ചു. കോടനാട്,വേങ്ങൂർ,തുരുത്തി എന്നീ പ്രദേശങ്ങളിലെ ക്വൊട്ടേഷൻ സംഘത്തിലുള്ള ചിലർ സഹോദരനെ പിൻതുടർന്നിരുന്നതായി സൂചനയുണ്ടെന്ന് അജന്തകുമാർ പറഞ്ഞു. കേസ് അട്ടിമറിക്കാൻ ഒരു എസ്.ഐയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.