മ​മ്മൂ​ട്ടി​ച്ചി​ത്ര​മ​ല്ല അ​ൽ​ഫോ​ൺ​സ് പു​ത്ര​ന് മ്യൂ​സി​ക്ക​ൽ​ ​ചി​ത്രം

Monday 01 June 2020 3:33 AM IST
MAMMOOTTY

നേ​രം,​ ​പ്രേ​മം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെപ്ര​ശ​സ്ത​നാ​യ​ ​അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​കു​ന്നു​വെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ച​ത് ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ്.​ ​ത​മി​ഴി​ലൊ​രു​ങ്ങു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​യ്ക്കൊ​പ്പം​ ​ത​മി​ഴ് ​താ​രം​ ​അ​രു​ൺ​ ​വി​ജ​യ്‌​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല​ഭി​ന​യി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു​ ​വാ​ർ​ത്ത​ക​ൾ.

എ​ന്നാ​ൽ​ ​പ​ണ്ട് ​അ​ങ്ങ​നെ​ ​ഒ​രു​ ​പ്രോ​ജ​ക്ട് ​ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​പി​ന്നീ​ട് ​അ​ത് ​ഉ​പേ​ക്ഷി​ച്ചു​വെന്നാണ് ​അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ൻ​ ​പ​റ​യു​ന്ന​ത്.​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​മാ​ധ്യ​മം​ ​എ​ന്നൊ​രു​ ​ചി​ത്ര​വും​ ​അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ൻ​ ​ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​അ​തും​ ​ന​ട​ന്നി​ല്ല. ത​മി​ഴി​ൽ​ ​ഒ​രു​ ​മ്യൂ​സി​ക്ക​ൽ​ ​ചി​ത്ര​മൊ​രു​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ​അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ൻ.​ ​താ​ര​ങ്ങ​ളെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​ഈ​ ​ചി​ത്ര​ത്തി​നാ​യി​ ​അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ൻ​ ​സം​ഗീ​തം​ ​പ​ഠി​ക്കു​ക​യാ​ണ് ​ഇ​പ്പോ​ൾ.